App Logo

No.1 PSC Learning App

1M+ Downloads

ഇ.സി.ജി യുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹൃദയമിടിപ്പിലെ താളക്രമം കണ്ടെത്തുന്നു
  2. ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തുന്നു
  3. കൊറോണറി ത്രോംബോസിസ് കണ്ടെത്താൻ സഹായിക്കുന്നു.

    Aഇവയൊന്നുമല്ല

    B3 മാത്രം

    Cഇവയെല്ലാം

    D2, 3 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി.
    • ഇ.സി.ജി പരിശോധന ഒരേസമയം ഹൃദയത്തെ ബാധിച്ചിരിക്കാവുന്ന സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ചും, രോഗാവസ്ഥയെക്കുറിച്ചും സൂചനകൾ നൽക്കുന്നു.
    • പലപ്പോഴും മുൻകൂട്ടിയുള്ള ഇ.സി.ജി.പരിശോധന ഒരു ജീവൻരക്ഷാ നടപടിയായി ഭവിക്കാറുണ്ട്.
    • ഹൃദ്രോഗികളിലും, ഹൃദ്രോഗമുള്ളതായി സംശയിക്കപ്പെടുന്നവരിലും മാത്രമായി നടത്തപ്പെടുന്ന പരിശോധനയല്ല ഇ.സി.ജി.
    • ഇ.സി.ജി.യുടെ പ്രവചനമൂല്യം (predictive value) അതിനെ അടിസ്ഥാനവും അനിവാര്യവുമായ ഒരു ആരോഗ്യ നിർണ്ണയ പരിശോധനയാക്കിയിരിക്കുന്നു.
    • ഹൃദയമിടിപ്പിലെ താളക്രമം, ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ,കൊറോണറിത്രോമ്പോസിസ്, റുമാറ്റിക് ഹാർട്ട്, ഹൃദയാഘാതം എന്നിവയെല്ലാം ECG  ഉപയോഗിച്ച് കണ്ടുപിടിക്കാൻ സാധിക്കുന്നു.

    Related Questions:

    Slowest conduction is in:
    The human heart is :
    കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം

    മനുഷ്യ ഹൃദയത്തിൻെ പേസ്‌മേക്കർ സ്ഥിതി ചെയുന്നത്

    1. ഇടതു ഏട്രിയത്തിൻെ ഇടതു മുകൾ കോണിൽ
    2. ഇടതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
    3. വലതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
    4. വലതു ഏട്രിയത്തിന്റെ വലതു മുകൾ കോണിൽ
      Which of the following represents the enlargement of auricles?