App Logo

No.1 PSC Learning App

1M+ Downloads

ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായത് ?

  1. സുബ്രമണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിലുള്ള വോളന്റിയർമാർ കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് 1931 ഒക്ടോബർ 21-ന് കാൽനടയായി യാത്രയാരംഭിച്ചു.
  2. വോളണ്ടിയർ സംഘത്തിന്റെ ക്യാപ്റ്റൻ എ.കെ ഗോപാലനും സത്യാഗ്രഹത്തിന്റെ നേതാവ് കെ കേളപ്പനുമായിരുന്നു.
  3. 1932 നവംബർ ഒന്നാം തീയതിയാണ് എ കെ ഗോപാലൻ സത്യാഗ്രഹം ആരംഭിച്ചത്.
  4. പി കൃഷ്ണപിള്ള ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന മണിയടിച്ചു.

    A1, 2, 4 ശരി

    B2 തെറ്റ്, 3 ശരി

    C1, 3 ശരി

    Dഎല്ലാം ശരി

    Answer:

    A. 1, 2, 4 ശരി

    Read Explanation:

    സുബ്രമണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ഒക്ടോബർ 21-ന് കാൽനടയായി യാത്രയാരംഭിച്ചു. വോളണ്ടിയർ സംഘത്തിന്റെ ക്യാപ്റ്റൻ എ.കെ ഗോപാലനും സത്യാഗ്രഹത്തിന്റെ നേതാവ് കെ കേളപ്പനും ആയിരുന്നു. ഈ ഗ്രൂപ്പിന്റെ ക്യാപ്റ്റനായിരുന്ന എ.കെ.ജി. തുടർന്ന് 1931 നവംബർ 1-ന് സത്യാഗ്രഹം തുടങ്ങി. ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന മണി ബ്രാഹ്മണന്മാർക്കല്ലാതെ അബ്രാഹ്മണർക്ക് തൊടാൻ പാടില്ല എന്ന നിയമത്തെ തകർത്തെറിഞ്ഞുകൊണ്ട് പി കൃഷ്ണപിള്ള ക്ഷേത്രത്തിലെ മണിയടിച്ചു. തുടർന്ന് കൊടിയ മർദ്ദനത്തിനും പി. കൃഷ്ണപിള്ള ഇരയായി.


    Related Questions:

    ശരിയായത് തിരഞ്ഞെടുക്കുക.

    1. വൈക്കം സത്യാഗ്രഹം-1928
    2. ഗുരുവായൂർ സത്യാഗ്രഹം -1931
    3. ക്ഷേത്ര പ്രവേശന വിളംബരം-1936
    4. മലബാർ ജില്ല കോൺഗ്രസിന്റെ പ്രഥമ സമ്മേളനം-1916
      പഴശ്ശിരാജയെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?
      The Channar Lahala or Channar revolt is also known as :
      കുറിച്യ കലാപത്തിൻ്റെ നേതാവ്
      ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?