App Logo

No.1 PSC Learning App

1M+ Downloads

ജൈവകണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

  1. സസ്യകോശങ്ങളിലും ജന്തു കോശങ്ങളിലും കാണപ്പെടുന്നു
  2. ഇവ മൂന്നുതരമുണ്ട്
  3. ഇവയിലെ വർണകണങ്ങളാണ് പൂക്കൾ, ഫലങ്ങൾ എന്നി വയ്ക്ക് നിറം നൽകുന്നത്

    A1, 3 ശരി

    B1, 2 ശരി

    C2 മാത്രം ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    ജൈവകണങ്ങൾ

    • സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങളാണ് ജൈവകണങ്ങൾ (Plastids).
    • ഇവ മൂന്നുതരമുണ്ട്.
      1. വർണകണം (Chromoplast), 
      2. ഹരിതകണം (Chloroplast)
      3. ശ്വേതകണം  (Leucoplast) 
    • പ്രകാശസംശ്ലേഷണം നിർവഹിക്കുന്നത് ഹരിതകണമാണ് 
    • വർണകണങ്ങളാണ് പൂക്കൾ, ഫലങ്ങൾ എന്നിവയ്ക്ക് നിറം നൽകുന്നത്.
    • വർണകണങ്ങളിലെ ചില വർണകങ്ങളാണ് സാന്തോഫിൽ (മഞ്ഞനിറം), കരോട്ടിൻ (മഞ്ഞകലർന്ന ഓറഞ്ച് നിറം), ആന്തോസയാനിൻ (ചുവപ്പ്, പർപ്പിൾ നിറങ്ങൾ) എന്നിവ.
    • ഇവയുടെ ഏറ്റക്കുറച്ചിലാണ് സസ്യഭാഗങ്ങൾക്കു വിവിധ നിറങ്ങൾ നൽകുന്നത്.
    • പ്രത്യേക നിറമില്ലാത്ത ജൈവകണങ്ങളാണ് ശ്വേതകണങ്ങൾ.
    • ആഹാരവസ്‌തുക്കളുടെ സംഭരണം നടക്കുന്ന കോശങ്ങളിൽ ശ്വേതകണങ്ങൾ കൂടുതലായി കാണപ്പെടുന്നു.
    • പാകമാകുന്നതിനനുസരിച്ച് ഫലങ്ങളിലെ ഹരിതകണങ്ങൾ വർണകണങ്ങളായി മാറുന്നു.
    • അന്നജം പഞ്ചസാരകളായും മാറുന്നു.
    • ഇതാണ് പഴങ്ങളുടെ നിറംമാറ്റത്തിനും രുചിമാറ്റത്തിനും കാരണം 

    Related Questions:

    ഒരു കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ വസ്തുവിൽ പതിക്കുന്ന പ്രകാശം നിയന്ത്രിക്കുന്ന ഭാഗം ?
    ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ?
    സസ്യ കോശങ്ങളിൽ മാത്രം കാണുന്ന കോശാംഗം :
    എൻഡോപ്ലാസ്‌മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്ന കോശാംഗം ?
    ഗ്രന്ഥീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ?