Challenger App

No.1 PSC Learning App

1M+ Downloads

കടൽ കാറ്റുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാമാണ്??

  1. പകൽ സമയത്ത്, കടലിന്റെ മുകളിലുള്ള വായു കരയിലേക്ക് വീശുന്നു
  2. പകൽ സമയത്ത്, കരയിലെ വായു കടലിലേക്ക് വീശുന്നു
  3. രാത്രി കാലങ്ങളിൽ, കടലിന്റെ മുകളിലുള്ള വായു കരയിലേക്ക് വീശുന്നു
  4. രാത്രി കാലങ്ങളിൽ, കരയുടെ മുകളിലുള്ള വായു കടലിലേക്ക് വീശുന്നു

    Aiii മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cii, iii തെറ്റ്

    Di മാത്രം തെറ്റ്

    Answer:

    C. ii, iii തെറ്റ്

    Read Explanation:

    Note:

             കരയ്ക്കും കടലിനും സൂര്യതാപം ഒരുപോലെയാണ് ലഭിക്കുന്നതെങ്കിലും, കരയ്ക്കും കടലിനും താപം സ്വീകരിക്കാനുള്ള കഴിവ് വ്യത്യസ്തമാണ്.

    • പകൽ സമയത്ത്, സൂര്യതാപത്താൽ കര വേഗം ചൂടാകുന്നു. എന്നാൽ, കടലിലെ ജലം സാവധാനത്തിൽ മാത്രമേ ചൂടാകുന്നൊളളു.
    • രാത്രി കാലങ്ങളിൽ, കര വേഗം തണുക്കുന്നു. എന്നാൽ, കടൽ ജലം വളരെ സാവധാനത്തിൽ മാത്രമേ തണുക്കുന്നൊളളു.      

    കടൽ കാറ്റ് (Sea Breeze):

    • പകൽ സമയത്ത്, കര കടലിനേക്കാൾ വേഗത്തിൽ ചൂടാകുന്നു
    • അപ്പോൾ കരയ്ക്ക് മുകളിലുള്ള വായു ചൂട് പിടിച്ച് വികസിക്കുന്നു
    • ഈ സാന്ദ്രത കുറഞ്ഞ വായു മുകളിലേക്ക് ഉയരുന്നു
    • അങ്ങനെ, കടലിന്റെ മുകളിലുള്ള, താരതമ്യേന തണുത്ത വായു കരയിലേക്ക് വീശുന്നു
    • ഇതാണ് കടൽ കാറ്റ്

    Related Questions:

    15 J ഊർജ്ജമുള്ള ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ പുതിയ ഗതികോർജ്ജം കണ്ടെത്തുക.
    ഒരു പ്രിസത്തിന്റെ വിസരണ ശേഷി (Dispersive power) താഴെ പറയുന്നവയിൽ എന്തിനെയാണ് ആശ്രയിച്ചിരിക്കുന്നത്?
    "ഒരു ബാഹ്യബലം (external force) പ്രവർത്തിക്കാത്തപക്ഷം, നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിലും, നേർരേഖയിൽ ഏകീകൃത പ്രവേഗത്തിൽ (uniform velocity) സഞ്ചരിക്കുന്ന ഒരു വസ്തു അതേ അവസ്ഥയിലും തുടരും." - ഇത് ന്യൂടണിന്റെ ഏത് ചലന നിയമമാണ്?
    What do we call the distance between two consecutive compressions of a sound wave?
    താപനില കൂടുമ്പോൾ അതിചാലകങ്ങളിലെ എനർജി ഗ്യാപ്പിന് (Energy Gap) എന്ത് സംഭവിക്കുന്നു?