Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ' സുബ്രഹ്മണ്യ ഭാരതി ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂറത്ത് സമ്മേളനത്തിൽ പങ്കെടുത്തു 
  2. കോൺഗ്രസ്സ് പിളർന്നപ്പോൾ ഇദ്ദേഹം തിലകിന്റെ നേതൃത്വത്തിലുള്ള തീവ്രദേശിയ വിഭാഗത്തെ പിന്തുണച്ചു
  3. ' ഓടി വിളയാട് പപ്പാ ' എന്ന പ്രശസ്തമായ ദേശഭക്തി ഗാനം രചിച്ചു
  4. ആര്യ , കർമയോഗി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നതിൽ അരവിന്ദ ഘോഷിനെ സഹായിച്ചു

    Aഇവയെല്ലാം

    Bii, iii എന്നിവ

    Cii, iv എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    സുബ്രഹ്മണ്യ ഭാരതി

    • തമിഴ്‌നാട്ടിലെ ദേശീയകവി
    • 'ഓടിവിളയാടുപാപ്പ' എന്ന പ്രശസ്തമായ ദേശഭക്തിഗാനത്തിന്റെ കര്‍ത്താവ്‌
    • 'വന്ദേമാതരം' തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയ പണ്ഡിതൻ.
    •  'ഷെല്ലിദാസൻ' എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്ന കവി
    • തൊട്ടുകൂടായ്‌മക്കും മറ്റു സാമൂഹിക അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച സാമൂഹ്യപരിഷ്കർത്താവ്
    • സുബ്രഹ്മണ്യ ഭാരതി സഹപത്രാധിപരായി പ്രവർത്തിച്ച പത്രം - 'സ്വദേശിമിത്രൻ' 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂറത്ത് സമ്മേളനത്തിൽ പങ്കെടുത്തു 
    • കോൺഗ്രസ്സ് പിളർന്നപ്പോൾ ഇദ്ദേഹം തിലകിന്റെ നേതൃത്വത്തിലുള്ള തീവ്രദേശിയ വിഭാഗത്തെ പിന്തുണച്ചു
    • ആര്യ , കർമയോഗി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നതിൽ അരവിന്ദ ഘോഷിനെ സഹായിച്ചു
    • ആനയുടെ ചവിട്ടേറ്റ്‌ പരിക്കുകളെത്തുടര്‍ന്ന്‌ മരണമടഞ്ഞ തമിഴ്‌ കവി

    പ്രധാന കൃതികൾ 

    •  സ്വാതന്ത്ര്യഗാനങ്ങൾ 
    •  കണ്ണൻപാട്ടുകൾ 
    •  പാഞ്ചാലീശപഥം 
    •  കുയിൽപാട്ട് 
    •  ജ്ഞാനരഥം 
    •  മാതാമണിവാശകം 
    •  മണിവാശകം 

     


    Related Questions:

    ആധുനിക മനു എന്നറിയപ്പെടുന്നതാര് ?

    താഴെപ്പറയുന്നവയിൽ ദാദാഭായ് നവറോജിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ലണ്ടൻ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകരിച്ചു.
    2. കോൺഗ്രസിലെ തീവ്രവാദി നേതാവായിരുന്നു.
    3. മൂന്നു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റായി.
    4. 'പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇന്ത്യ' എന്ന കൃതി രചിച്ചു.
      ‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവ് ആര് ?
      Who remarked Balagangadhara Tilak as " Father of Indian unrest "?

      താഴെ കൊടുത്തവയിൽ ഖാൻ അബ്ദുൽ ഗഫാർ ഖാനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

      1. അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു.
      2. 1988 ജനുവരി 20-ന് അന്തരിച്ചു.
      3. 1987-ൽ ഭാരതരത്നം ലഭിച്ചു
      4. ഖുദായ് ഖിദ്മത്ത് ഗാർ എന്ന സംഘടന രൂപീകരിച്ചു