Challenger App

No.1 PSC Learning App

1M+ Downloads

ഒന്നാം മൊറോക്കൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വടക്കേ ആഫ്രിക്കയിലെ കൊളോണിയൽ വിപുലീകരണ ശ്രമങ്ങളുടെ ഭാഗമായി മൊറോക്കോയെ ഒരു സംരക്ഷണ പ്രദേശമാക്കാൻ ഫ്രാൻസ് ശ്രമിച്ചതോടെയാണ്പ്രതിസന്ധി ആരംഭിച്ചത് .
  2. ഈ പ്രതിസന്ധി 1906-ൽ സ്പെയിനിലെ അൽജെസിറാസിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട നയതന്ത്ര യോഗത്തിലേക്ക് നയിച്ചു.
  3. അൽജെസിറാസ് കോൺഫറൻസിൻ്റെ ഫലമായി മൊറോക്കോയുടെ മേൽ ജർമ്മനി പൂർണ്ണ നിയന്ത്രണം നേടുകയും പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്തു.
  4. ഒന്നാം മൊറോക്കൻ പ്രതിസന്ധി ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ചു, ഇത് ആത്യന്തികമായി ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചു

    A2, 4 എന്നിവ

    B1, 2, 4 എന്നിവ

    Cഎല്ലാം

    D1 മാത്രം

    Answer:

    B. 1, 2, 4 എന്നിവ

    Read Explanation:

    1905ലെ  ഒന്നാം മൊറോക്കൻ പ്രതിസന്ധി

    • വടക്കേ ആഫ്രിക്കയിൽ കൊളോണിയൽ സാമ്രാജ്യം വിപുലീകരിക്കാൻ ശ്രമിക്കുന്ന ഫ്രാൻസ് മൊറോക്കോയെ  ഫ്രാൻസിന്റെ  ഒരു സംരക്ഷണ പ്രദേശമാക്കാൻ  ലക്ഷ്യമിട്ടു.
    • ഈ നീക്കം ഫ്രാൻസിൻ്റെ വിശാലമായ സാമ്രാജ്യത്വ മോഹത്തിന്റെ ഭാഗമായിരുന്നു.
    • എന്നിരുന്നാലും, കൈസർ വിൽഹെം രണ്ടാമൻ്റെ കീഴിലുള്ള ജർമ്മനി, മൊറോക്കോയിലേക്കുള്ള ഫ്രാൻസിൻ്റെ കടന്നുകയറ്റത്തെ എതിർത്തു,
    • ഫ്രാൻസിൻ്റെ നീക്കം  ജർമ്മനിയുടെ സാമ്പത്തിക രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഭീഷണിയായി തീരുമെന്ന് ജർമ്മൻ ഭരണകൂടം വീക്ഷിച്ചു.
    • മൊറോക്കോയിലെ ഫ്രഞ്ച് നടപടികളോടുള്ള ജർമ്മനിയുടെ ശക്തമായ എതിർപ്പ് ഒരു സംഘർഷാന്തരീക്ഷം ഉയർത്തുകയും,ഇരു രാജ്യങ്ങളും തമ്മിൽ ഒരു  സൈനിക സംഘട്ടനത്തിൻ്റെ സാധ്യത തെളിയുകയും ചെയ്തു
    • എന്തിരുന്നാലും 1906-ൽ സ്പെയിനിലെ അൽജെസിറാസിൽ നടന്ന അൽജെസിറാസ് സമ്മേളനം മൊറോക്കൻ പ്രതിസന്ധി പരിഹരിക്കുന്നതിനും ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത് തടയാനും കാരണമായി .
    • ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള തർക്കത്തിന് മധ്യസ്ഥത വഹിക്കാൻ ബ്രിട്ടൻ, ഇറ്റലി, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ വിവിധ വലിയ ശക്തികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
    • അൽജെസിറാസ് സമ്മേളനം പ്രതിസന്ധി ഒഴിവാക്കാൻ കാരണമായെങ്കിലും ഒന്നാം മൊറോക്കൻ പ്രതിസന്ധി ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള ശത്രുത ഗണ്യമായി വർദ്ധിപ്പിച്ചു
    • ഇത് ആത്യന്തികമായി ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചു.

    Related Questions:

    കറുത്ത വ്യാഴാഴ്‌ച എന്നറിയപ്പെടുന്ന സംഭവമെന്താണ്?
    രണ്ടാം മൊറോക്കൻ പ്രതിസന്ധി സംഭവിച്ച വർഷം?
    തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രതികാര പ്രസ്ഥാനം (Revenge Movement) ഏത് രാജ്യത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്?
    വെയ്മർ റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻ്റ് ആരായിരുന്നു?
    The rise of Fascism in Italy was led by: