Challenger App

No.1 PSC Learning App

1M+ Downloads

ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്.

2.ഡോ:എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

B. 2 മാത്രം.

Read Explanation:

  • മൂന്നാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്.

  • ഇന്ത്യയിലെ ഹരിത വിപ്ലവം എന്നത്, ഇന്ത്യയിൽ കാർഷിക മേഖലയെ ഒരു വ്യാവസായിക സമ്പ്രദായമാക്കി മാറ്റിയ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

  • ഉയർന്ന രീതിയിലുള്ള വിളവ് നൽകുന്ന വിത്തുകൾ, ട്രാക്ടറുകൾ, ജലസേചന സൗകര്യങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെെയാണ് കൃഷി വർദ്ധിപ്പിച്ചത്.

  • പ്രധാനമായും കാർഷിക ശാസ്ത്രജ്ഞൻ എം‌എസ് സ്വാമിനാഥന്റെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ഈ പ്രവർത്തനങ്ങൾ ആരംഭിച്ചത്

  • അതുകൊണ്ടുതന്നെ എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെട്ടു.


Related Questions:

പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്ന ദേശീയ വികസന സമിതി നിലവിൽ വന്നത് എന്നാണ് ?

ചേരുംപടി ചേർക്കുക.

പദ്ധതികൾ പ്രത്യേകതകൾ

a. ഒന്നാം പഞ്ചവല്സര പദ്ധതി 1. ഗാഡ്ഗിൽ യോജന

b. രണ്ടാം പഞ്ചവല്സര പദ്ധതി 2. കൃഷിക്ക് പ്രാധാന്യം

c. മൂന്നാം പഞ്ചവല്സര പദ്ധതി 3.പി. സി. മഹലനോബിസ്

d. ഒൻപതാം പദ്ധതി 4. സാമൂഹ്യ നീതിയിലും സമത്വത്തിലും

അധിഷ്ഠിതമായ വളർച്ച

e. പതിനൊന്നാം പദ്ധതി 5. ഇൻക്ലൂസീവ് ഗ്രോത്ത്

ഏത് രാജ്യത്തിന്‍റെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത് ?

ഇവയിൽ ഏതെല്ലാം പഞ്ചവത്സര പദ്ധതികളാണ് ലക്ഷ്യമിട്ടതിനേക്കാൾ കുറഞ്ഞ വളർച്ചാനിരക്കു രേഖപ്പെടുത്തിയത് ?

  1. ഒൻപതാം പഞ്ചവത്സര പദ്ധതി 
  2. ഒന്നാം പഞ്ചവത്സര പദ്ധതി 
  3. പത്താം പഞ്ചവത്സര പദ്ധതി 
  4. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

    രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെപറയുന്നതിൽ ഏതെല്ലാം?

    1.കനത്ത വ്യവസായം 

    2.ഡാമുകളുടെ നിർമ്മാണം 

    3.ഇൻഷുറൻസ് 

     4.രാജ്യസുരക്ഷ