Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ ഹാരപ്പന്‍ സംസ്കാരവുമായി ബന്ധപ്പെട്ട്‌ തെറ്റായ പ്രസ്താവന ഏതെന്ന്‌ എഴുതുക

Aഹാരപ്പന്‍ സംസ്കാരം ഒരു ഇരുമ്പ്‌ യുഗ സംസ്കാരം ആയിരുന്നു.

Bഹാരപ്പന്‍ ജനത മാത്യദൈവത്തെ ആരാധിച്ചിരുന്നു.

Cഹാരപ്പന്‍ ജനത ശുചിത്വത്തിന്‌ പ്രാധാന്യം നല്ലിയിരുന്നു

Dഹാരപ്പന്‍ ജനത വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു

Answer:

A. ഹാരപ്പന്‍ സംസ്കാരം ഒരു ഇരുമ്പ്‌ യുഗ സംസ്കാരം ആയിരുന്നു.

Read Explanation:

  • സിന്ധുനദീതട സംസ്‌കാരമെന്നും ഹാരപ്പൻ സംസ്കാരം  അറിയപ്പെടുന്നു. 
  • ബി.സി. 3300 മുതൽ ബി.സി. 1500 വരെ നിലവിലുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന  ഒരു വെങ്കലയുഗ സംസ്കാരമാണ് ഹാരപ്പൻ സംസ്കാരം
  • 1921-23 കാലയളവിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടർന്നാണ്‌ ഈ സംസ്കാരത്തെക്കുറിച്ച് ലോകം അറിയുന്നത്
  • ഇരുമ്പ്‌, കുതിര എന്നിവ ഈ ജനതയ്ക്ക്‌ അജ്ഞാതമായിരുന്നു.
  • പശുപതി, മാതൃദേവത, കാള എന്നിവ ഹാരപ്പന്‍ ജനതയുടെ പ്രധാന ആരാധനാമൂര്‍ത്തികളായിരുന്നു.
  • ഹാരപ്പന്‍ സംസ്‌കാരത്തിലെ പ്രധാന ഭക്ഷണധാന്യങ്ങൾ ഗോതമ്പ്‌, ബാര്‍ളി എന്നിവയായിരുന്നു 
  • ശുചിത്വത്തിന്‌ പ്രാധാന്യം നല്ലിയിരുന്ന ഇവിടുത്തെ ജനത മഹാസ്നാനഘട്ടം മുതലായ നിർമ്മിതികൾ ഇതിനായി നിർമ്മിച്ചു 
  • ഹാരപ്പന്‍ ജനത വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു
  • ഇവിടെ നിർമിക്കുന്ന വസ്തുക്കൾ  മെസോപ്പൊട്ടേമിയ വരെ എത്തിയിരുന്നു

Related Questions:

ചാൾസ് മാസൻ ഹാരപ്പൻ സംസ്കാരത്തെ കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് :
സിന്ധു നദീതട സംസ്കാരത്തിൻ്റെ ഭാഗമായ തുറമുഖ പ്രദേശമായ 'ലോത്തൽ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് ഏത്?
താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമ്മിതി ഏതെന്ന് കണ്ടെത്തുക :

  • മോഹൻജൊദാരോയിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതി 

  • ദീർഘചതുരാകൃതി

  • അഴുക്ക് ജലം ഒഴുക്കിക്കളയാൻ സംവിധാനം

  • രണ്ട് ഭാഗങ്ങളിൽ പടിക്കെട്ടുകൾ