App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് ഏത്?

Aആര്യൻ നാഗരികത

Bസിന്ധു നദീതടസംസ്കാരം

Cവൈദിക നാഗരികത

Dഇവയെല്ലാം

Answer:

B. സിന്ധു നദീതടസംസ്കാരം

Read Explanation:

ഹാരപ്പൻ സംസ്കാരം:

  • ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടമായി കണക്കാക്കുന്നത്, ബി.സി.ഇ. 2700 മുതൽ ബി.സി.ഇ 1700 വരെയാണ്.

  • ഹാരപ്പൻ സംസ്കാരത്തെ,സിന്ധുനദീതട സംസ്കാരം എന്ന് വിളിക്കാനുള്ള കാരണം, സിന്ധുനദീതട സംസ്കാരത്തിന്റെ ആദ്യ തെളിവുകൾ, ഹാരപ്പയിൽ നിന്നും ലഭിച്ചതിനാലാണ്.

  • ഹാരപ്പൻ സംസ്കാരത്തിന്റെ വ്യാപ്തി: പാകിസ്ഥാന്റെ പടിഞ്ഞാറൻ തീരം മുതൽ, ഉത്തർപ്രദേശിലെ അലംഗീർപൂർ വരെ വടക്ക് ജമ്മു കാശ്മീർ മുതൽ, തെക്ക് നർമ്മദാ തീരം വരെ

  • ഹാരപ്പൻ ജനതയെ, മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്നത്, മെലൂഹ എന്നാണ്.

  • ഹാരപ്പൻ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്ഥാനിലുമാണ്.

  • ആദിമ വികസിത ഹാരപ്പൻ സംസ്കാരങ്ങൾ ഉടലെടുത്തത്, സിന്ധിലും, ചോലിസ്താനിലുമായിരുന്നു.

  • ഥാർ മരുഭൂമിയോട് ചേർന്നുള്ള പാകിസ്ഥാനിലെ മരുഭൂ പ്രദേശങ്ങളായിരുന്നു സിന്ധും, ചോലിസ്താനും.

ഹാരപ്പൻ സംസ്കാരത്തിന്റെ പരിണാമത്തിന്റെ ഘട്ടങ്ങൾ:

  • പൂർവ ഹാരപ്പൻ (ബി.സി.ഇ 3500 - 2700)

  • പക്വ ഹാരപ്പൻ (ബി.സി.ഇ 2600 - 1900)

  • പിൽക്കാല ഹാരപ്പൻ (ബി.സി.ഇ 1700-1500)


Related Questions:

പൂർവ ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
ഹാരപ്പൻ നാഗരികതയുടെ പ്രധാന തുറമുഖം

സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളും സംസ്ഥനങ്ങളും ?

  1. റോപ്പർ   -   ഹരിയാന  
  2. ബാണവലി  -   പഞ്ചാബ്  
  3. രംഗ്പൂർ  - ഗുജറാത്ത് 
  4. സൂർക്കാത്താഡ - ഗുജറാത്ത് 
  5. ആലംഗീർപൂർ - ഉത്തർ പ്രദേശ് 

ശരിയായ ജോഡി ഏതൊക്കെയാണ് ?

Where was the Harappan Dockyard discovered?
രണ്ടാമതായി കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രം ?