Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ദേശീയപതാകയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത് ?

(i) തിരശ്ചീനമായി മുകളിൽ കുങ്കുമനിറം, നടുക്ക് വെള്ളനിറം, താഴെ പച്ചനിറം

(ii) 2002 ലെ ഇന്ത്യൻ പതാക നിയമത്തിൽ മൂന്ന് ഭാഗങ്ങളുണ്ട്

(iii) നീളവും വീതിയും തമ്മിലുള്ള അനുപാതത്തിൽ ഏറ്റവും ഉയർന്ന അളവ് (മില്ലീമീറ്ററിൽ) 3600 × 2400 ആണ്

(iv) ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണ സമിതിയാണ് നിർമ്മാണശാലകൾക്ക്അനുമതി നൽകുന്നത്

 

A1 , 2 , 4

B2 , 3 , 4

C1 , 4

D1 , 2

Answer:

A. 1 , 2 , 4

Read Explanation:

  • 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്.

  • ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

  • ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണു്‌ പ്രവർത്തിക്കുന്നതു്‌.

  • ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)), ആണു്‌ ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌.

  • നീളവും വീതിയും തമ്മിലുള്ള അനുപാതത്തിൽ ഏറ്റവും ഉയർന്ന അളവ് (മില്ലീമീറ്ററിൽ) 6300 × 4200 ആണ്


Related Questions:

'ജയ് ജവാൻ, ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനം?
Who was the chairman of the drafting committee of the constitution?
ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നത് :
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ പൈലറ്റില്ലാത്ത വിമാനം ?