Challenger App

No.1 PSC Learning App

1M+ Downloads

കേരള ശമ്പള പരിഷ്കരണ കമ്മീഷനുകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. കേരള സംസ്ഥാന രൂപീകരണം മുതൽ ഇതു വരെ 11 ശമ്പള പരിഷ്കരണ കമ്മീഷനുകൾ നിയമിക്കപ്പെട്ടിട്ടുണ്ട്. 
  2. 1957ൽ രൂപീകരിക്കപ്പെട്ട ആദ്യ ശമ്പള പരിഷ്കരണ കമ്മീഷൻ്റെ അധ്യക്ഷൻ ശങ്കരനാരായണ അയ്യർ ആയിരുന്നു
  3. ശമ്പള പരിഷ്കരണ കമ്മീഷൻറെ ആസ്ഥാനം തിരുവനന്തപുരത്താണ്

    Aഎല്ലാം ശരി

    B3 മാത്രം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    •  കേരള സംസ്ഥാന രൂപീകരണം മുതൽ ഇതു വരെ 11 ശമ്പള പരിഷ്കരണ കമ്മീഷനുകൾ നിയമിക്കപ്പെട്ടിട്ടുണ്ട്. 
    • 1957ൽ ശങ്കരനാരായണ അയ്യർ അധ്യക്ഷനായി രൂപീകരിക്കപ്പെട്ടതായിരുന്നു കേരള സംസ്ഥാനത്തിലെ ആദ്യത്തെ ശമ്പള പരിഷ്കരണ കമ്മീഷൻ. 
    • തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തിലെയും മുൻ മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെയും ജീവനക്കാരുടെ ശമ്പള സ്കെയിലുകൾ ഏകീകരിക്കുക എന്നതായിരുന്നു ശങ്കര നാരായണൻ അധ്യക്ഷനായ കമ്മിഷന്റെ പ്രധാന ചുമതല.

    • ഒരു ശമ്പള  പരിഷ്കരണ കമ്മീഷൻ അതിന്റെ സമ്പൂർണ്ണ  അർത്ഥത്തിൽ 1965ലാണ് നിലവിൽ വന്നത്.  
    • കെ. എം.  ഉണ്ണിത്താൻ  ആയിരുന്നു 1965ലെ കമ്മീഷൻ അധ്യക്ഷൻ
    • തിരുവനന്തപുരമാണ് ശമ്പള പരിഷ്കരണ കമ്മീഷൻറെ ആസ്ഥാനം

    Related Questions:

    സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതാര്?
    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോടതി നടപടികൾ ഓൺലൈനിലേക്ക് മാറുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്ന സ്ഥാപനം ഏതാണ് ?
    പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും യോജിക്കുന്ന തരത്തിലുള്ള ക്ഷേമ പരിപാടികളും വിവിധ വരുമാനദായകമായ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സ്ഥാപനം?

    താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?


    1.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കേരള സംസ്ഥാന കമ്മീഷൻ 2016 ജനുവരി 21ന് നിലവിൽ വന്നു.

    2.സുപ്രീം കോടതിയില‍െയോ ഹൈക്കോടതിയില‍െയോ വിരമിച്ച ജഡ്ജിയെ കമ്മീഷൻ ചെയർപേഴ്സണായി നിയമിച്ചു കൊണ്ട്  കേരള സർക്കാർ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി.

    3. ശ്രീ.എസ്.വാസുദേവശർമ്മ ചെയർമാനായി ആദ്യ കമ്മീഷൻ നിലവിൽ വന്നു.

    കേരളസംസ്ഥാന യുവജന കമ്മീഷന്റെ ലക്ഷ്യം?