App Logo

No.1 PSC Learning App

1M+ Downloads

കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1809-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം.

2.കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.

3.പഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ് പടയോട്ടം നടത്തിയത്.

A1,2

B1,3

C2,3

D1,2,3

Answer:

C. 2,3

Read Explanation:

കുറിച്യ കലാപം

  • ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് ആരംഭിച്ച കലാപം 
  • കുറിച്യർ കലാപം നടന്ന വർഷം - 1812
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • രാമനമ്പിയുടെ നേതൃത്വത്തിലാണ് കലാപം ആരംഭിച്ചത്.
  • അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച പ്രധാന ആയുധങ്ങൾ.
  • ''വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'' എന്നതായിരുന്നു കുറിച്യ കലാപത്തിൻ്റെ മുദ്രാവാക്യം.
  • കലാപസമയത്ത് ബ്രിട്ടീഷ് സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിൻ പ്രകാരം മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം എത്തിയാണ് കലാപം അടിച്ചമർത്തിയത്
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8

Related Questions:

ഈഴവ മെമ്മോറിയലിൽ ഒപ്പ് വെച്ച ആളുകളുടെ എണ്ണം എത്ര?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

1.ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് സൗജന്യങ്ങൾ അനുവദിച്ചു കൊടുത്ത സ്ഥലവാസികളെ രോഷാകുലരാക്കി.

2.ഇംഗ്ലീഷുകാർ നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ അവർക്ക് കുരുമുളക് വിൽക്കണം എന്ന നിബന്ധനയും നാട്ടുകാരെ അസ്വസ്ഥരാക്കി.

3.1697ൽ സ്ഥലവാസികൾ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിച്ചു.

പഴശ്ശിരാജ മരണപ്പെട്ട വർഷം?
ആരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ് 1932 ഒക്ടോബർ 2-ന് കെ. കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചത് ?
തുലാം പത്ത് സമരം എന്നറിയപ്പെടുന്ന സമരം ഏത് ?