വയനാട്ടിലെ കാടുകളിൽ 1812-ലെ കൊളോണിയൽ വിരുദ്ധ ആദിവാസി കലാപത്തിന് നേതൃത്വം നൽകിയത്?
Aരാമൻ നമ്പി
Bതലക്കൽ ചന്തു
Cപഴശ്ശിരാജ
Dഎടച്ചേന കുങ്കൻ
Answer:
A. രാമൻ നമ്പി
Read Explanation:
കുറിച്യ കലാപം
- ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ വയനാട്ടിലെ കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് ആരംഭിച്ച കലാപം
- കുറിച്യർ കലാപം നടന്ന വർഷം - 1812
- ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
- രാമനമ്പിയുടെ നേതൃത്വത്തിലാണ് കലാപം ആരംഭിച്ചത്.
- അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച പ്രധാന ആയുധങ്ങൾ..
- ''വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'' എന്നതായിരുന്നു കുറിച്യ കലാപത്തിൻ്റെ മുദ്രാവാക്യം.
- കലാപസമയത്ത് ബ്രിട്ടീഷ് സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിൻ പ്രകാരം മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം എത്തിയാണ് കലാപം അടിച്ചമർത്തിയത്
- ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8
കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ:
- ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്
- നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
- നികുതി നൽകാത്തവരുടെ കൃഷിഭൂമി പിടിച്ചെടുത്തത്