Challenger App

No.1 PSC Learning App

1M+ Downloads

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി സ്ഥാപിച്ച 'ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഇന്ത്യൻ പ്രസ്ഥാനത്തിന് അഫ്ഗാൻ,റഷ്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പിന്തുണ നേടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
  2. ബെർലിൻ കമ്മിറ്റി അംഗങ്ങൾ, ജർമ്മൻ, തുർക്കി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത കാബൂൾ മിഷന്റെ സമാപനത്തിലാണ് ഇങ്ങനെ ഒരു ഗവൺമെൻറ് രൂപീകരിക്കുവാൻ തീരുമാനമായത്.
  3. മൗലാന ബർകത്തുള്ളയായിരുന്നു ഈ പ്രാദേശിക ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രി
  4. കേരളത്തിൽ നിന്നുള്ള ചെമ്പകരാമൻ പിള്ളയായിരുന്നു ഈ ഭരണകൂടത്തിലെ ആഭ്യന്തര മന്ത്രി

    Ai തെറ്റ്, iii ശരി

    Bഎല്ലാം ശരി

    Cii തെറ്റ്, iv ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ

    • ഒന്നാം ലോകമഹായുദ്ധസമയത്ത് ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി 1915 ഡിസംബർ 1-ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ഥാപിച്ച ഒരു താൽക്കാലിക പ്രാദേശിക ഭരണകൂടം.
    • ഇന്ത്യൻ പ്രസ്ഥാനത്തിന് അഫ്ഗാൻ,റഷ്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പിന്തുണ നേടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
    • ബെർലിൻ കമ്മിറ്റി അംഗങ്ങൾ, ജർമ്മൻ, തുർക്കി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത കാബൂൾ മിഷന്റെ സമാപനത്തിലാണ് ഇങ്ങനെ ഒരു ഗവൺമെൻറ് രൂപീകരിക്കുവാൻ തീരുമാനമായത്.
    • മഹേന്ദ്ര പ്രതാപ് പ്രസിഡന്റായും മൗലാന ബർകത്തുള്ള പ്രധാനമന്ത്രിയായും ദയോബന്ദി മൗലവി ഉബൈദുള്ള സിന്ധി ആഭ്യന്തര മന്ത്രിയായും ദേവബന്ദി മൗലവി ബഷീർ യുദ്ധമന്ത്രിയായും സ്ഥാനങ്ങൾ വഹിച്ചു
    • കേരളത്തിൽ നിന്നുള്ള ധീര ദേശാഭിമാനി ചെമ്പകരാമൻ പിള്ളയായിരുന്നു ഈ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി
    • അഫ്ഗാനിലെ അമീർ ഈ ഭരണകൂടത്തിന് തുറന്ന പിന്തുണ പ്രഖ്യാപിക്കാൻ വിസമ്മതിച്ചു എങ്കിലും ഗുപ്തമായി ആക്കാൻ ഭരണകൂടം ഇതിനെ പിന്തുണച്ചു
    • ഒടുവിൽ, ബ്രിട്ടീഷ് സമ്മർദ്ദത്തെത്തുടർന്ന് 1919-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറാൻ ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ

    Related Questions:

    ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യ നാട്ടുരാജ്യം ഏത് ?
    പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
    നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സെക്രട്ടറി?
    During the Civil Disobedience movement, who led the Red Shirts' of North-Western India?
    Who recieved the news of India's independence ?