Challenger App

No.1 PSC Learning App

1M+ Downloads

കാഴ്ചയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവിനെ കണ്ണിന്റെ സമ​ഴ്ജനക്ഷമത എന്ന് വിളിക്കുന്നു.
  2. അടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ കണ്ണിൻറെ ലെൻസിന്റെ വക്രത കുറയുന്നു.
  3. കണ്ണിലെ ലെൻസിന്റെ വക്രതയിൽ ഉണ്ടാകുന്ന മാറ്റം സീലിയറി പേശികൾ സങ്കോചിക്കുകയും സ്നായുക്കൾ അയയുകയും ചെയ്യുമ്പോഴാണ് സംഭവിക്കുന്നത്.

    Aഇവയൊന്നുമല്ല

    B1, 3 എന്നിവ

    C1, 2

    D3 മാത്രം

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    സമഞ്ജനക്ഷമത

    • സമീപത്തുള്ള വസ്തുക്കളേയും ദൂരത്തുള്ള വസ്തുക്കളേയും വ്യക്തമായി കാണാൻ കണ്ണ് അതിന്റെ കാചത്തിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കുന്നുണ്ട്.
    • ലെൻസിൻ്റെ ചുറ്റുമുള്ള സീലിയറി പേശികളുടെ സങ്കോച വികാസ ഫലമായി ലെൻസിൻ്റെ വക്രതയ്ക്ക്  മാറ്റംവരുത്തിക്കൊണ്ടാണ് ഫോക്കൽ ദൂരം ക്രമപ്പെടുത്തുന്നത്.
    • കണ്ണിൽ നിന്നും കാണേണ്ട വസ്തുവിലേയ്ക്കുള്ള ദൂരത്തിനനുസരിച്ച് ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കഴിവിനെ കണ്ണിന്റെ സമഞ്ജനക്ഷമത (Accommodation power) എന്നു വിളിക്കുന്നു.
    • അടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ കണ്ണിൻറെ ലെൻസിന്റെ വക്രത കൂടുന്നു.
    • അകലെയുള്ള വസ്തുവിനെ നോക്കുമ്പോൾ കണ്ണിൻറെ ലെൻസിന്റെ വക്രത കുറയുന്നു.

    Related Questions:

    കണ്ണിലെ ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം?
    നേത്രഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നത്?
    കൺജങ്ങ്റ്റെെവയെ ബാധിക്കുന്ന അണുബാധ കാരണം കാണപ്പെടുന്ന നേത്രരോഗം ?
    ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന പ്രതലം ഏത്?

    ഹ്രസ്വദൃഷ്‌ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. അകലെയുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ
    2. നേത്രഗോളത്തിൻ്റെ നീളം കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം
    3. ഹ്രസ്വദൃഷ്ടി ഉള്ളവരിൽ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്ക് മുൻപിലാണ്