Challenger App

No.1 PSC Learning App

1M+ Downloads
ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധി കേട്ട ക്ഷേത്രം ഇവയിൽ ഏത് ?

Aആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Bകാടാമ്പുഴ ഭഗവതിക്ഷേത്രം

Cവർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

Dകൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

Answer:

D. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

Read Explanation:

  • കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു.
  • യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) എന്ന പേരോടുകൂടിയ ശിവക്ഷേത്രം ആണ്.
  • കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നിരുന്നാലും,ക്ഷേത്രത്തിലെ ഉപദേവനായിരുന്ന ശിവപാർവ്വതീപുത്രനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിലാണ് ദേവാലയത്തിന്റെ പ്രശസ്തി. 
  •  കേരളത്തിലെ പ്രസിദ്ധമായ അഞ്ച് ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. 
  • കൊട്ടാരക്കയിലെ ഉണ്ണിയപ്പം അതിപ്രസിദ്ധമാണ്.
  • ക്ഷേത്രത്തിലെ തിടപ്പള്ളിയിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന ഗണപതിയ്ക്ക് ഉണ്ണിയപ്പനിവേദ്യം അതിവിശേഷമാണ്.ഈ ഗണപതിവിഗ്രഹത്തിൽ ഉദയാസ്തമനമായി അപ്പം മൂടുന്നതാണ് പ്രധാന വഴിപാട്.

Related Questions:

ഏഴരപ്പൊന്നാന ഏതു ക്ഷേത്രത്തിൽ ആണ് ?
കാശി വിശ്വനാഥാ ക്ഷേത്രം ആരാണ് തകർത്തത് ?
നാളികേരം അടിച്ചുടക്കുന്ന വഴിപാട് ഏതു ദേവനുമായി ബന്ധപ്പെട്ടതാണ് ?
കേരളത്തിലെ ക്ഷേത്രങ്ങളുടെ തച്ചുശാസ്ത്രപരമായ നിർമ്മിതികളുടെ പഴക്കം അനുസരിച്ച് അവയെ എത്ര കാലഘട്ടം ആയി തരം തിരിച്ചിരിക്കുന്നു?
അഷ്ടമിരോഹിണി ഏതു ദേവന്റെ ജന്മ നാളാണ് ?