അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും, ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥ തടയുന്നതിനും ഇനിപ്പറയുന്ന ജീവകങ്ങളിൽ ഏതാണ് നിർണായകമായത്?Aവിറ്റാമിൻ സിBവിറ്റാമിൻ ഡിCവിറ്റാമിൻ കെDവിറ്റാമിൻ ബി 12Answer: B. വിറ്റാമിൻ ഡി Read Explanation: ഓസ്റ്റിയോപൊറോസിസ് അസ്ഥികൾ ബലഹീനമാകുന്ന ഒരു രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് ഈ രോഗാവസ്ഥയിൽ അസ്ഥികളിലെ ധാതു സാന്ദ്രത ( Bone Mineral Density ) ഗണ്യമായി കുറയുന്നു അസ്ഥികളുടെ സാന്ദ്രത കുറയുമ്പോൾ അവ ദുർബലമാകുകയും അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യാനും കാരണമാകുന്നു വിറ്റാമിൻ ഡിയുടെ പ്രാധാന്യം അസ്ഥികളുടെ ആരോഗ്യത്തിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു വിറ്റാമിൻ ഡിയുടെ പ്രാഥമിക പ്രവർത്തനങ്ങളിലൊന്ന് കുടലിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു എന്നതാണ് അസ്ഥികൾ ആരോഗ്യത്തോടെ നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ധാതുവാണ് കാൽസ്യം. മതിയായ വിറ്റാമിൻ ഡി ഇല്ലാതെ, ശരീരത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ കഴിയില്ല ഇത് അസ്ഥികളുടെ ബലഹീനതയിലേക്ക് നയിക്കുന്നു. വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സ് സൂര്യപ്രകാശമാകയാൽ സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾ ഒരു വ്യക്തിക്ക് ഈ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട് Read more in App