App Logo

No.1 PSC Learning App

1M+ Downloads
പാകം ചെയ്ത് കഴിക്കുന്ന ആഹാരത്തിൽ നിന്ന് ലഭിക്കാത്ത ജീവകം താഴെ പറയുന്നവയിൽ ഏതാണ് ?

Aജീവകം A

Bജീവകം K

Cജീവകം E

Dജീവകം C

Answer:

D. ജീവകം C

Read Explanation:

ജീവകം സി :

  • ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
  • ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ 
  • മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ
  • ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം : 
  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ 
  • ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവകം
  • ആന്റി കാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • കൃത്രിമമായി നിർമിച്ച ആദ്യ വൈറ്റമിൻ 
  • ജീവകം സി ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ :
    • പഴങ്ങൾ
    • നെല്ലിക്കാ
    • പപ്പായ
    • മുരിങ്ങയില
    • ഓറഞ്ച്
    • നാരങ്ങ 
  • ജീവകം സി ധാരാളമായി കാണപ്പെടുന്നത് : പുളി രുചിയുള്ള പഴങ്ങളിൽ
  • പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം

Related Questions:

A person suffering from bleeding gum need in his food:

ജീവകം D യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

  1. സൂര്യപ്രകാശത്തിൽ സാന്നിധ്യത്തിൽ  ത്വക്കിൽ  നിർമിക്കപ്പെടുന്ന ജീവകം
  2. ഇതിന്റെ കുറവു മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോ മലേഷ്യ 
  3. ഇതിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗമാണ് റിക്കറ്റ്സ് 

    താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    • i) വിറ്റാമിൻ A യുടെ കുറവുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്ധത.
    • ii)  ബെറിബെറി എന്ന രോഗം വിറ്റാമിൻ C യുടെ കുറവ് മൂലം ഉണ്ടാകുന്നു.
    • iii) വിറ്റാമിൻ A യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് വർണാന്ധത.
    • iv)  ബെറിബെറി എന്ന രോഗം വിറ്റാമിൻ B യുടെ കുറവ് മൂലം ഉണ്ടാകുന്നു.

     

    വിറ്റാമിൻ കെ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകൾ കാണപ്പെടുന്നത് എവിടെ?
    കരളിലെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ ?