താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?
Aപോണ്ടിച്ചേരി
Bദാമൻ
Cദിയു
Dഗോവ
Answer:
A. പോണ്ടിച്ചേരി
Read Explanation:
ഫ്രഞ്ച്കാർ ഇന്ത്യയിൽ
- ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് : 1664
- ലൂയി പതിനാലാമനാണ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായപ്പോൾ ഫ്രാൻസിലെ ചക്രവർത്തിയായിരുന്നത്
- 'പരന്ത്രീസുകാർ' എന്നാണ് ഫ്രഞ്ച്കാർ അറിയപ്പെട്ടിരുന്നത്
- സൂററ്റിലാണ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത്
- 1668ലായിരുന്നു സൂററ്റിൽ ഫ്രഞ്ച് വ്യാപാര കേന്ദ്രം ആരംഭിച്ചത്
- മസൂലി പട്ടണം, ചന്ദ്രനഗർ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു മറ്റ് ഫാക്ടറികൾ
- ഫ്രഞ്ചകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് : മാഹി (മയ്യഴി)
- ഇന്ത്യയിലെ 'ഇംഗ്ലീഷ് ചാനൽ' എന്നറിയപ്പെടുന്നത് : മയ്യഴിപ്പുഴ
പോണ്ടിച്ചേരി
- ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം പോണ്ടിച്ചേരിയായിരുന്നു
- ഫ്രാങ്കോയി മാർട്ടിനാണ് പോണ്ടിച്ചേരിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ
- ഇദ്ദേഹം പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നു