Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

Aഇന്ദിരാഗാന്ധി

Bനരേന്ദ്രമോദി

Cജവഹർലാൽ നെഹ്റു

Dമൻമോഹൻ സിംഗ്

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
  • ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
  • 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്.

പഞ്ചശീല തത്വങ്ങൾ ഇനി പറയുന്നവയാണ് :

  1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  4. പരസ്പരം ആക്രമിക്കാതിരിക്കുക
  5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

Related Questions:

1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം
ദേശീയ ബാല ഭവനം സ്ഥാപിച്ച വ്യക്തി?

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യ വിഭജനത്തെ തുടർന്നുണ്ടായ പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

  1. വിഭജനാനന്തരമുണ്ടായ അഭയാർത്ഥി പ്രവാഹം
  2. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒറ്റപ്രദേശം ഉണ്ടായിരുന്നില്ല
  3. കൽക്കട്ട ,ബീഹാർ ,നവഖാലി ,ദില്ലി ,പഞ്ചാബ് ,കാശ്മീർ എന്നിവിടങ്ങളിൽ കലാപങ്ങൾ രക്തരൂക്ഷിതമായി .
  4. 5 ലക്ഷം മുതൽ 10 ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ടു
    സ്വദേശി മുദ്രാവാക്യം ഉയർത്തിയ കോൺഗ്രസ് സമ്മേളനം ?
    സ്വതന്ത്രാനന്തര ഇന്ത്യയിൽ 'പുതുച്ചേരി' ഏത് വിദേശശക്തിയുടെ കീഴിൽ ആയിരുന്നു ?