App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ

  1. ഗൾഫ് യുദ്ധം
  2. വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ്
  3. ഉയർന്ന ഫിസ്ക്കൽ കമ്മി
  4. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്

    A4 മാത്രം

    B3 മാത്രം

    C1, 2 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നത് - 1991 ജൂലൈ 24

    • ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി - പി. വി. നരസിംഹ റാവു

    • ധനകാര്യ മന്ത്രി - ഡോ . മൻമോഹൻ സിംഗ്

    • പുത്തൻ സാമ്പത്തിക നയത്തിന്റെ പിതാവായി അറിയപ്പെടുന്നത് - ഡോ . മൻമോഹൻ സിംഗ്

    • പുത്തൻ സാമ്പത്തിക നയം ആരംഭിക്കാനുണ്ടായ കാരണം - മാറുന്ന ആഗോള സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള പരിഷ്കാരനയങ്ങൾ വേണമെന്നുള്ള ആവശ്യം

    • സ്വകാര്യവൽക്കരണം ,ഉദാരവൽക്കരണം ,ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിൽ ഉൾപ്പെടുന്നവയാണ്

    • സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത്

    • ഉദാരവൽക്കരണം - രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം

    • ആഗോളവൽക്കരണം - രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ് വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനെ അറിയപ്പെടുന്നത്

    പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ

    • ഗൾഫ് യുദ്ധം

    • വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ്

    • ഉയർന്ന ഫിസ്ക്കൽ കമ്മി

    • പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്


    Related Questions:

    1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങളാണ് ശരിയായിട്ടുള്ളത് ?

    1. ഉദാരവത്കരണനയം വ്യവസായ ലൈസൻസിംഗ് ഭൂരിഭാഗം ഉത്പന്നങ്ങൾക്കും ഒഴിവാക്കി
    2. സ്വകാര്യവത്കരണനയം ഗവൺമെന്റ് ഉടമസ്ഥത സ്വകാര്യമേഖലക്ക് കൈമാറുന്നതാണ് 
    3. ആഗോളവത്കരണനയം താരിഫ് ഉയർത്തുന്നതിനും ക്വാട്ട കുറയ്ക്കുന്നതിനും വേണ്ടിയാണ്
    Which of the following statements correctly describes the process of privatisation?
    Which of the following is the main advantage of the inward foreign direct investments in India?

    താഴെപ്പറയുന്നവയിൽ ഏതാണ് 1991-ലെ ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണത്തിന് കാരണമായത് ?

    1. സർക്കാരിന് ഉയർന്ന ധനക്കമ്മി
    2. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം
    3. കുറഞ്ഞ വിദേശനാണ്യ കരുതൽ ശേഖരം
    4. സമ്പദ്ഘടനയുടെ ഘടനാപരമായ മാറ്റം

      ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1.രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തലാണ് ഉദാരവൽക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

      2.ഉദാരവൽക്കരണത്തിലൂടെ ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കും മൂലധനത്തിനും നിയന്ത്രണങ്ങളില്ലാതെ കടന്നുവരാൻ ഇറക്കുമതി നിയമങ്ങളും നികുതികളും ഉദാരം ആക്കപ്പെടുന്നു.