App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ കേരളത്തിൽ നിന്നുള്ള ഏത് സ്ത്രീയാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി യിൽ അംഗമല്ലാത്തത് ?

Aദാക്ഷായണി വേലായുധൻ

Bഅമ്മു സ്വാമിനാഥൻ

Cഅക്കാമ്മ ചെറിയാൻ

Dആനി മസ്കറീൻ

Answer:

C. അക്കാമ്മ ചെറിയാൻ

Read Explanation:

ഭരണഘടനാ നിര്മാണസഭയിലെ മലയാളി സ്ത്രീകൾ

  1. അമ്മു സ്വാമിനാഥൻ
  2. ദാക്ഷായണി വേലായുധൻ
  3. ആനി മസ്കറീൻ

 

അക്കാമ്മ ചെറിയാൻ 

  • അക്കാമ്മ ചെറിയാൻ ഭരണഘടനാ നിര്മാണസഭയിലെ അംഗമായിരുന്നില്ല 
  • തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നു 
  • അക്കമ്മ ചെറിയാൻ ജനിച്ചത് : 1909, ഫെബ്രുവരി 14
  • ജന്മസ്ഥലം : കാഞ്ഞിരപ്പള്ളി, കോട്ടയം 
  • അച്ഛൻ : തൊമ്മൻ ചെറിയാൻ
  • അമ്മ : അന്നാമ്മ
  • അക്കാമ്മ ചെറിയാൻ തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിലേക്ക് (ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം : 1947
  • അക്കാമ്മ ചെറിയാൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ്.  
  • അക്കമ്മ ചെറിയാൻ അന്തരിച്ച വർഷം : 1982, മേയ് 5
  • അക്കാമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം : വെള്ളയമ്പലം, തിരുവനന്തപുരം
  • ഇന്ത്യാ ഗവൺമെൻ്റ്  താമ്രപത്ര അവാർഡ് നൽകി അക്കാമ്മ ചെറിയാനെ ആദരിച്ചത് : 1972
  • രാജധാനി മാർച്ച്:

    • തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി അക്കാമ്മ ചെറിയാൻ നയിച്ച മാർച്ച് : രാജധാനി മാർച്ച്. 
    • രാജധാനി മാർച്ച് നടന്നത് : 1938, ഒക്ടോബർ 23
    • രാജധാനി മാർച്ച്‌ നടന്നത് : തമ്പാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
    • രാജധാനി മാർച്ച് തടഞ്ഞ് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ : കേണൽ വാട്കിസ്
    • 1938 ഉത്തരവാദ ഭരണ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ. 
    • ഉത്തരവാദ ഭരണ പ്രക്ഷോഭം ആയി ബന്ധപ്പെട്ട അക്കാമ്മ ചെറിയാൻ രചിച്ച പുസ്തകം : 1114ൻ്റെ കഥ 

Related Questions:

ഭരണഘടന നിർമ്മാണ സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
നമ്മുടെ ദേശീയഗാനം ആലപിക്കുന്നത് നിശ്ചയിച്ചിട്ടുള്ള സമയം ?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?
ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?