താഴെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റേതല്ലാത്ത കൃതി ഏത് ?
Aആദിഭാഷ
Bദൈവദശകം
Cശിവശതകം
Dദർശനമാല
Answer:
A. ആദിഭാഷ
Read Explanation:
ആദിഭാഷ
- ചട്ടമ്പി സ്വാമികളുടെ ഭാഷാ വിജ്‌ഞാനീയ കൃതി
- മലയാളം സംസ്കൃതത്തിൽ നിന്നുണ്ടായതല്ലെന്നു വാദിക്കുന്ന കൃതിയാണിത്
- മലയാളവും സംസ്കൃതവും തമിഴിൽ നിന്നാണ് ഉടെലെടുത്ത്ത് എന്ന് പ്രസ്തുത കൃതിയിലൂടെ ചട്ടമ്പി സ്വാമികൾ രേഖപ്പെടുത്തുന്നു
- മലയാളത്തിലെ ഒരു പ്രമുഖ ഭാഷാചരിത്രപഠനഗ്രന്ഥമായി ഇതിനെ കണക്കാക്കപ്പെടുന്നു
ചട്ടമ്പി സ്വാമികളുടെ മറ്റ് പ്രധാന കൃതികൾ:
- വേദാന്തസാരം
- പ്രാചീന മലയാളം
- നിജാനന്ദവിലാസം
- ഭാഷാപദ്മപുരാണാഭിപ്രായം
- ക്രിസ്തുമതഛേദനം
- ജീവകാരുണ്യനിരൂപണം
- ശ്രീചക്രപൂജാകല്പം
- വേദാധികാരനിരൂപണം
- അദ്വൈതചിന്താപദ്ധതി
- പിള്ളത്താലോലിപ്പ്
- സർവ്വമത സാമരസ്യം
- തമിഴകവും ദ്രവിഡമാഹാത്മ്യവും