Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് പാർലമെൻ്റ് ചുമത്തിയ അസഹനീയ നിയമങ്ങളിൽ (Intolerable Acts) പ്രൊട്ടസ്റ്റൻ്റ് കോളനികൾക്ക് ഭീഷണിയായി അനുഭവപ്പെട്ട നിയമം?

Aബോസ്റ്റൺ തുറമുഖ നിയമം

Bഅഡ്‌മിനിസ്‌ട്രേഷൻ ഓഫ് ജസ്റ്റിസ് ആക്‌ട്

Cമസാച്യുസെറ്റ്‌സ് ഗവൺമെൻ്റ് ആക്‌ട്

Dക്യൂബെക് നിയമം

Answer:

D. ക്യൂബെക് നിയമം

Read Explanation:

The Intolerable Acts (അസഹനീയ നിയമങ്ങൾ)

  • ബോസ്റ്റൺ ടീ പാർട്ടിക്കും ബ്രിട്ടീഷ് അധികാരത്തിനെതിരായ വർദ്ധിച്ചുവരുന്ന ചെറുത്തുനിൽപ്പിനും മറുപടിയായി അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് പാർലമെൻ്റ് ചുമത്തിയ ശിക്ഷാ നടപടികളുടെ ഒരു പരമ്പരയാണ് ഇവ 
  • നിർബന്ധിത നിയമങ്ങൾ(Coercive Acts) എന്നും ഇവ അറിയപ്പെടുന്നു 

5 പ്രധാന നിയമങ്ങളാണ് ഇവയിൽ ഉണ്ടായിരുന്നത് :

1.ബോസ്റ്റൺ തുറമുഖ നിയമം (1774):

  • ഈ നിയമ പ്രകാരം വിപ്ലവകാരികൾ നശിപ്പിച്ച തേയിലയ്ക്ക് നഷ്ടപരിഹാരം നൽകുന്നതുവരെ ബോസ്റ്റൺ തുറമുഖം അടയ്ക്കുവാൻ പ്രഖ്യാപിച്ചു

2.മസാച്യുസെറ്റ്‌സ് ഗവൺമെൻ്റ് ആക്‌ട് (1774):

  • മസാച്യുസെറ്റ്‌സ് കോളനിയുടെ സ്വയംഭരണാധികാരം എടുത്ത് കളയുകയും, കൊളോണിയൽ അസംബ്ലിയുടെ ചെലവിൽ ബ്രിട്ടീഷ് ഗവർണറുടെ അധികാരം വർദ്ധിപ്പിക്കുകയും ചെയ്തു

3. അഡ്‌മിനിസ്‌ട്രേഷൻ ഓഫ് ജസ്റ്റിസ് ആക്‌ട് (1774):

  • കോളനികളിൽ കുറ്റകൃത്യങ്ങൾ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ, കുറ്റകൃത്യം നടന്ന കോളനിയിലല്ലാതെ ,ബ്രിട്ടനിലോ മറ്റൊരു കോളനിയിലോ വിചാരണ ചെയ്യാൻ ഈ നിയമം അനുവദിച്ചു.
  • കൊളോണിയൽ ജൂറികളെ അഭിമുഖീകരിക്കുന്നതിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ നിയമം കൊണ്ടുവന്നത്.

4.ക്വാർട്ടറിംഗ് നിയമം (1774):

  • ഈ നിയമം 1765 ലെ ക്വാർട്ടറിംഗ് നിയമത്തിൻ്റെ അധികാരങ്ങൾ വിപുലീകരിച്ചു.
  • ആവശ്യമെങ്കിൽ ബ്രിട്ടീഷ് സൈനികർക്ക് സ്വകാര്യ വീടുകളിൽ താമസിക്കുവാൻ ഇതോടെ അനുവാദം ലഭിച്ചു
  • കോളനികളിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് പട്ടാളക്കാർക്ക് പാർപ്പിടവും വസ്തുക്കളും നൽകാൻ കോളനിവാസികൾ ബാധ്യസ്ഥരാണെന്നും നിയമം പ്രസ്താവിച്ചു

5.ക്യൂബെക് നിയമം (1774):

  • ഈ നിയമം ക്യൂബെക്ക് പ്രവിശ്യയുടെ അതിരുകൾ വികസിപ്പിക്കുകയും ഫ്രഞ്ച് കത്തോലിക്കർക്ക് മതസ്വാതന്ത്ര്യം നൽകുകയും ചെയ്തു
  • ഈ നിയമം  പ്രധാനമായും പ്രൊട്ടസ്റ്റൻ്റ് കോളനികൾക്ക് ഭീഷണിയായി അനുഭവപ്പെട്ടു.

Related Questions:

അമേരിക്കയിലെ 13 കോളനികളിൽ, 9 എണ്ണത്തിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് ന്യൂയോർക്ക് സിറ്റിയിൽ യോഗം ചേർന്ന വർഷം?

അമേരിക്കൻ വിപ്ലവത്തിന്റെ നേട്ടങ്ങളായി പരിഗണിക്കുന്നത് ഇവയിൽ ഏതെല്ലാമാണ്?

  1. ആഫ്രിക്ക,ഏഷ്യ,ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വിമോചനങ്ങൾക്ക് മാതൃകയായി
  2. റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടു വച്ചു
  3. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി.

    Which of the following statements are incorrect?

    1.The American Revolution gave the first written constitution to the world .

    2. It also inspired constitutionalist moments everywhere in the world.

    SEVEN YEARS WAR നു ശേഷം ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നിയമങ്ങൾ അറിയപ്പെടുന്ന പേര്?

    'ഒലിവ് ബ്രാഞ്ച് പെറ്റീഷനു'മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?

    1. അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭഘട്ടത്തിൽ 1745ൽ കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച രേഖ
    2. ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
    3. ജോർജ്ജ് മൂന്നാമൻ ഈ നിവേദനം സ്വീകരിക്കുകയും, കോളനിവാസികളുമായി സഖ്യം ചെയ്യുകയും ചെയ്തു