App Logo

No.1 PSC Learning App

1M+ Downloads
ജെറോം എസ് ബ്രൂണർ ആശയ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച പഠന ഘട്ടങ്ങളിൽ പെടാത്തത് :

Aബിംബന ഘട്ടം

Bപ്രതികാത്മക ഘട്ടം

Cവിചിന്തന ഘട്ടം

Dപ്രവർത്തന ഘട്ടം

Answer:

C. വിചിന്തന ഘട്ടം

Read Explanation:

ബ്രൂണറിന്റെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ

ആശയരൂപീകരണ പ്രക്രിയ

  1. പ്രവർത്തനഘട്ടം (Enactive Stage)
  2. ബിംബനഘട്ടം (Iconic Stage)
  3. പ്രതിരൂപാത്മകഘട്ടം / പ്രതീകാത്മകഘട്ടം (Symbolic Stage)
  • ബ്രൂണറുടെ അഭിപ്രായത്തിൽ ആശയരൂപീകരണ പ്രക്രിയ ഈ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 

പ്രവർത്തനഘട്ടം (Enactive Stage)

  • ശിശു കാര്യങ്ങൾ കായികപ്രവൃത്തിയിലൂടെ പഠിക്കുന്ന ഘട്ടം - പ്രവർത്തനഘട്ടം
  • മൂർത്തവസ്തുക്കൾ ഉപയോഗിച്ചുള്ള പഠനഘട്ടം - പ്രവർത്തനഘട്ടം
  • "ഏതൊരു ആശയത്തിന്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ്" എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ

ബിംബനഘട്ടം (Iconic Stage)

  • കായികപ്രവർത്തനങ്ങളിൽ നിന്നു ബിംബങ്ങൾ സ്വതന്ത്രമാകുന്ന ഘട്ടം - ബിംബനഘട്ടം
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രത്യക്ഷണത്തിന് വിധേയമായതുമായ വികസന ഘട്ടം - ബിംബനഘട്ടം
    •  ഉദാ : കൈയിൽ കിട്ടിയ കരിക്കട്ടയും മറ്റും ഉപയോഗിച്ച് കുട്ടികൾ ചുവരിലോ മറ്റു പ്രതലങ്ങളിലോ  പലതരം രൂപങ്ങൾ വരയ്ക്കുന്നു.
  • കുട്ടിയുടെ മനോചിത്രങ്ങളുടെ ആവിഷ്കാരം നടക്കുന്ന ഘട്ടം - ബിംബനഘട്ടം
  • വൈജ്ഞാനിക വികസനത്തിന്റെ ഈ തലത്തിൽ വസ്തുക്കൾ, വ്യക്തികൾ, സംഭവങ്ങൾ തുടങ്ങിയവയെ കുട്ടി ആവിഷ്കരിക്കുന്നത് ഇത്തരം മനോബിംബങ്ങളിലൂടെയാണ്.

പ്രതിരൂപാത്മകഘട്ടം / പ്രതീകാത്മകഘട്ടം (Symbolic Stage) 

  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ പ്രതീകങ്ങൾ ഭാഷ വഴി അവതരിപ്പിക്കുന്ന ഘട്ടം - പ്രതീകാത്മകഘട്ടം
  • പ്രവർത്തനവും ബിംബങ്ങളും ഭാഷാപദങ്ങളായി മാറ്റുന്ന ഘട്ടം - പ്രതീകാത്മകഘട്ടം
  • തന്റെ വീട്ടുവളപ്പിൽ കണ്ട മയിലിനെക്കുറിച്ച് വിവരിക്കുന്ന കുട്ടി ആശയപ്രകാശനത്തിന് ഉപയോഗിക്കുന്നത് ഭാഷ എന്ന പ്രതീകമാണ്.
  • ഈ ഘട്ടത്തിലുള്ള കുട്ടിക്ക് അമൂർത്ത ചിന്തനത്തിനുള്ള കഴിവുണ്ടായിരിക്കും. 
  • വൈജ്ഞാനിക വികസനത്തിന്റെ ഉയർന്ന ഘട്ടം - പ്രതീകാത്മക കഘട്ടം

Related Questions:

ശിശു വികാരങ്ങളിൽ ഒന്നാണ് ചഞ്ചലത. ചഞ്ചലത അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?
'സമ്പൂർണ്ണത എന്നത് കേവലം ഭാഗങ്ങളുടെ കൂടിച്ചേരൽ മാത്രമല്ല'. ഏത് ആശയവുമായി ഇതിനെ ബന്ധപ്പെടുത്താം ?
മറ്റുള്ളവരെ നിരീക്ഷിച്ചു കൊണ്ട് നമുക്ക് പുതിയ പെരുമാറ്റങ്ങളും അറിവും നേടാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന പ്രക്രിയ :
താഴെപ്പറയുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡിൻ്റെ മനസ്സിനെക്കുറിച്ചുള്ള പഠനത്തിൽ “മനസ്സിൻ്റെ അറകൾ' എന്നതിൽ ഉൾപ്പെടാത്തത് ഏത് ?
പഠിതാവിന്റെ എല്ലാ വ്യവഹാരങ്ങളും ചോദക പ്രതികരണങ്ങൾ ആണെന്നു സിദ്ധാന്തവൽക്കരിച്ചത് ആരാണ് ?