Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൗരാണിക അനുബന്ധന രീതി കണ്ടെത്തിയ റഷ്യൻ മനഃശാസ്ത്രജ്ഞൻ ?

Aപിയാഷെ

Bപാവ്ലോവ്

Cസ്കിന്നർ

Dവാട്സൺ

Answer:

B. പാവ്ലോവ്

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904 ൽ ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

 

മനഃശാസ്ത്ര കൃതികൾ:

  • Conditioned Reflexes
  • Psychopathology and psychiatry

 

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

അനുബന്ധനം:

  • സ്വാഭാവിക ചോദകവും (Natural stimulus), അതിന്റെ സ്വാഭാവിക പ്രതികരണവും (Natural response) തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെയാണ്, അനുബന്ധനം എന്ന് പറയുന്നത്.
  • സ്വഭാവിക ചോദകത്തിന് പകരം, ഒരു കൃത്രിമ ചോദകം (Artificial stimulus) സൃഷ്ടിക്കുകയും, അത് വഴി കൃത്രിമ ചോദകവും, സ്വാഭാവിക പ്രതികരണവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

 


Related Questions:

ഇംഗ്ലീഷ് അധ്യാപകനെ പേടിച്ചാണ് സുരേഷ് നാലാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിച്ചത്. ആറാം ക്ലാസിൽ എത്തിയ സുരേഷിന് നാലാം ക്ലാസിൽ പഠിച്ച അതേ പോലുള്ള ഇംഗ്ലീഷ് അധ്യാപകൻ പഠിപ്പിക്കാൻ എത്തിയപ്പോൾ ഭയം കൂടി വന്നു. പാവ്ലോവിൻ്റെ പ്രധാന ആശയങ്ങളിൽ ഏതുമായി ഈ അനുഭവം ബന്ധപ്പെടുന്നു.
ഗണിതപരമായ കഴിവുകളുള്ളതിനാൽ മെച്ചപ്പെട്ട വിഷയങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കുട്ടിയുമായി ബന്ധപ്പെടുത്താവുന്നത് :
ആൽബർട്ട് ബന്തൂരയുടെ നാമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗാഗ്നയുടെ പഠനശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ളത് ?
The method of learning - operant conditioning was proposed by: