App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. വിവിധ തരത്തിലുള്ള മൂലകങ്ങളാൽ നിർമിതമാണ് ഭൂമി.
  2. ഭൂമിയുടെ പുറംപാളിയിൽ ഈ മൂലകങ്ങൾ ഉരുകിയ ചൂടുള്ള അവസ്ഥയിലും ഉൾഭാഗത്ത് ഖരാവസ്ഥയിലും കാണപ്പെടുന്നു
  3. ഭൂവൽക്കത്തിൽ ഒരു മൂലകം സ്വതന്ത്രമായിട്ടാണ് കൂടുതലും കാണപ്പെട്ടുന്നത്

    A1 തെറ്റ്, 3 ശരി

    B1, 2 ശരി

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    D. 1 മാത്രം ശരി

    Read Explanation:

    മൂലകങ്ങൾ

    • വിവിധ തരത്തിലുള്ള മൂലകങ്ങളാൽ നിർമിതമാണ് ഭൂമി.
    • ഭൂമിയുടെ പുറംപാളിയിൽ ഈ മൂലകങ്ങൾ ഖരാവസ്ഥയിലും ഉൾഭാഗത്ത് ഉരുകി ചൂടുള്ള അവസ്ഥയിലുമാണ് കാണപ്പെടുന്നത്.
    • ഭൂവൽക്കത്തിന്റെ 98 ശതമാനവും ഉൾക്കൊണ്ടിരിക്കുന്നത് താഴെ നൽകിയിരിക്കുന്ന 8 മൂലകങ്ങളാണ് :
      1. ഓക്സിജൻ
      2. സിലിക്കൺ
      3. അലൂമിനിയം
      4. ഇരുമ്പ്
      5. കാത്സ്യം
      6. സോഡിയം
      7. പൊട്ടാസ്യം
      8. മഗ്നീഷ്യം 
    • ഇവ കൂടാതെ ടൈറ്റാനിയം, ഹൈഡ്രജൻ, ഫോസ്ഫറസ്, മാംഗനീസ്, സൾഫർ, കാർബൺ, നിക്കൽ തുടങ്ങിയ മറ്റ് മൂലകങ്ങളും അടങ്ങിയിരിക്കുന്നു.
    • ഭൂവൽക്കത്തിൽ ഒരു മൂലകം സ്വതന്ത്രമായി കാണുന്നത് വളരെ വിരളമാണ്.
    • വിവിധ മൂലകങ്ങളുടെ സങ്കരമായാണ് സാധാരണ കാണാറുള്ളത്.
    • ഇവയെ ധാതുക്കൾ എന്നറിയപ്പെടുന്നു.

    Related Questions:

    അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് ?
    രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗ്രഹം ഏത് ?
    ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ഡിഗ്രീ വ്യത്യാസം ഏകദേശം
    ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
    റഷ്യയുടെയും ചൈനയുടെ സംയുക്ത നാവിക അഭ്യാസത്തിൻ്റെ ഭാഗമായി കപ്പലുകൾ കടന്നുപോയ , ജപ്പാനെ ഹോകൈഡോ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?