Challenger App

No.1 PSC Learning App

1M+ Downloads

കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിൽ പോളിസി 2018ൻ്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് വ്യക്തികളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക. 
  2. റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക
  3. നിലവിലുളള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും അവ കൂടുതൽ കാര്യ ക്ഷമമാക്കുകയും ചെയ്യുക . 
  4. പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപ്പാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക

    Ai മാത്രം

    Bii മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്‍റെ ഭാഗമായി 2018 ലാണ് കേരള വാണിജ്യ വ്യവസായ നയം അഥവാ കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ പോളിസി നിലവിൽ വന്നത്.

    കേരള വാണിജ്യവ്യവസായ നയം 2018ൻ്റെ പ്രധാന ലക്ഷ്യങ്ങൾ

    • വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് ആളുകളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക. 
    • റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക .
    • നിലവിലുളള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും അവ കൂടുതൽ കാര്യ ക്ഷമമാക്കുകയും ചെയ്യുക . 

    • തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക വിഭവങ്ങൾ വിനിയോഗിക്കുന്നതിനും വേണ്ടി പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ MSME കളെ അണിനിരത്തുക. 
    •  വ്യാവസായിക മേഖലയിൽ വലിയ ദേശീയ അന്തർദേശീയ നിക്ഷേപം ഉറപ്പാക്കുക
    •  പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപ്പാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക


    Related Questions:

    കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?
    താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
    ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?
    കേരളത്തിൽ ആകെയുള്ള രാജ്യസഭ സീറ്റുകൾ എത്ര ?
    പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?