App Logo

No.1 PSC Learning App

1M+ Downloads

ഗിൽഫോർഡ്ൻ്റെ ത്രിമാന സിദ്ധാന്തത്തിലെ ഉല്പന്ന (Products) മാനവുമായി ബന്ധമില്ലാത്തവ ഏവ ?

  1. വ്യവഹാരം
  2. സംവ്രജന ചിന്തനം
  3. സംഹിതകൾ
  4. രൂപാന്തരങ്ങൾ
  5. ബന്ധങ്ങൾ

    Aഇവയൊന്നുമല്ല

    B2, 4

    C1, 2 എന്നിവ

    D1, 4 എന്നിവ

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    ത്രിമുഖ സിദ്ധാന്തം / ബുദ്ധിഘടനാ മാതൃക (Structure of Intelligence Model / Three Dimensional Model) 

    • ബുദ്ധിശക്തിയുടെ ത്രിമുഖ സിദ്ധാന്തം ആവി ഷ്കരിച്ചത് - ജി.പി ഗിൽഫോർഡ് (GP. Guilford)
    • ഘടകാപഗ്രഥനം (Factor Analysis) എന്ന സങ്കേതം വഴി 'ബുദ്ധി മാതൃക' വികസിപ്പിച്ചെടുത്തു.
    • ഏതൊരു ബൗദ്ധിക പ്രവർത്തനത്തിനും മൂന്ന് മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    • ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മുഖങ്ങൾ :
      1. മാനസിക പ്രവർത്തനം (Operations)
      2. ഉള്ളടക്കം (Contents) 
      3. ഉല്പന്നം (Products) 
    പ്രവർത്തനം (Operations) ഉള്ളടക്കം (Contents) ഉൽപന്നം (Products) 
    • മൂല്യ നിർണയം (Evaluation)
    • സംവ്രജന ചിന്തനം (Convergent thinking) 
    • വിവ്രജന ചിന്തനം (Divergent thinking) 
    • ഓർമ (Memory) 
    • വൈജ്ഞാനികം (Cognition)
    • രൂപം (Visual) 
    • ശ്രവ്യം (Auditory)
    • പ്രതീകം (Symbolic)
    • അർത്ഥം (Semantic) •
    • വ്യവഹാരം (Behavioural)
    • സൂചനകൾ (Implications)
    • ഏകകങ്ങൾ (Units)
    • വർഗ്ഗം (Classes) 
    • ബന്ധങ്ങൾ (Relations) 
    • സംഹിതകൾ (Systems)
    • പരിണിത രൂപങ്ങൾ /  രൂപാന്തരങ്ങൾ (Transformations)

    Related Questions:

    "ഇൻറലിജൻസ് റീഫ്രയിമിഡ്‌ : മൾട്ടിപ്പിൾ ഇൻറലിജൻസ് ഫോർ ട്വൻറ്റി ഫസ്റ്റ് സെഞ്ച്വറി "എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ?
    വൈകാരിക ബുദ്ധി കൂടുതലുള്ള ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നത് ?
    ക്ലാസ് മുറികളിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഏതുതരത്തിലുള്ള ബുദ്ധിയാണ് സഹായകമാകുന്നത്
    അമൂർത്ത വസ്തുക്കൾ എളുപ്പം പഠിക്കുന്നതിനും വിദഗ്ദമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്ഷമയാണ് ബുദ്ധി എന്ന നിർവചനം ആരുടേതാണ് ?
    താഴെക്കൊടുത്ത പ്രസ്താവനകളിൽ വൈകാരികബുദ്ധിയുടെ (Emotional Intelligence) നിർവ്വചനമായി കണക്കാ ക്കാവുന്നത് ?