Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇവയിൽ ‘താളിയിൽതാനം' എന്നും അറിയപ്പെടുന്നത് ഏതാണ്

Aരേവതി പട്ടത്താനം

Bമൂഴിക്കുളം കാച്ചം

Cമാമാങ്കം

Dമുറജപം

Answer:

A. രേവതി പട്ടത്താനം

Read Explanation:

കോഴിക്കോട് തളി ശിവക്ഷേത്രത്തിൽ വെച്ച് നടന്നിരുന്ന പ്രശസ്തമായ പണ്ഡിത സദസ്സാണ് രേവതി പട്ടത്താനം. ഈ പണ്ഡിത സദസ്സ് താളിയിൽതാനം എന്ന പേരിൽ കൂടി അറിയപ്പെട്ടിരുന്നു. കോഴിക്കോട്ടെ സാമൂതിരിമാരുടെ മേൽനോട്ടത്തിലാണ് ഈ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചിരുന്നത്. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി ഏഴു ദിവസങ്ങളിലായാണ് ഈ ചടങ്ങ് നടന്നിരുന്നത്. വ്യാകരണ ശാസ്ത്രം, മീമാംസ, വേദാന്തം എന്നീ വിഭാഗങ്ങളിലാണ് പണ്ഡിതന്മാർ തമ്മിലുള്ള തർക്കങ്ങളും മത്സരങ്ങളും നടന്നിരുന്നത്. മത്സരത്തിൽ വിജയിക്കുന്ന പണ്ഡിതന്മാർക്ക് സാമൂതിരി നൽകിയിരുന്ന പണക്കിഴിയാണ് പട്ടത്താനക്കിഴി എന്നറിയപ്പെടുന്നത്. പ്രശസ്ത സംസ്കൃത കവിയായ ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവർ രേവതി പട്ടത്താനവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളാണ്.


Related Questions:

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ് ?
1936 നവംബർ 12 -ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചഭരണാധികാരി ആര് ?
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദിവാൻ ആയിരുന്ന ബ്രിട്ടീഷുകാരൻ ആരാണ്?