App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഛേദകസീമയുടെ ഉദാഹരണം ഏതാണ് ?

Aവടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല

Bഹിമാലയ പർവതം

Cകിഴക്കൻ ആഫ്രിക്കയിലെ ഗ്രീൻ റിഫ്റ്റ് വാലി

Dഇവയൊന്നുമല്ല

Answer:

A. വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല

Read Explanation:

സ്ഥാനന്തര സീമ/ഛേദക സീമ

  • ഫലകങ്ങൾ തിരശ്ചീനമായി ഉരസി നീങ്ങുന്ന ഫലകാതിരുകളാണിവ.
  • ഇത്തരം ഫലകാതിരുകളിൽ ഭൂവൽക്കം പുതുതായി നിർമിക്കപ്പെടുകയോ നശിപ്പിക്ക പ്പെടുകയോ ചെയ്യുന്നില്ല.
  • സമുദ്രാന്തർപർവതനിരകൾക്കു ലംബമായാണ് സ്ഥാനാന്തര സീമകളുടെ തലം.
  • രണ്ടു ഫലകങ്ങൾ പരസ്പരം ഉരസ്സി നീങ്ങുന്ന ഇത്തരം ഫലകസീമകൾ ഭ്രംശമേഖലകളാണ്
    (Fault regions).
  • ഇത്തരം ഫലകസീമകളിൽ പൊതുവെ ഭൂരൂപങ്ങൾ സൃഷ്ട്‌ടിക്കപെടാറില്ല.
  • മറ്റിടങ്ങളെ അപേക്ഷിച്ചു ഫലകാതിരുകൾ പൊതുവെ ദുർബലമായതിനാൽ ഇത്തരം ഫലകാതിരുകൾ പൊതുവെ ഭൂകമ്പങ്ങൾ, അഗ്നിപർവ്വതങ്ങൾ. ഭൂഭ്രംശങ്ങൾ എന്നിവ കൊണ്ട് പ്രക്ഷുബ്ധമായിരിക്കും.
  • വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല ഛേദകസീമയുടെ ഉദാഹരണമാണ്.

Related Questions:

'ചേസിങ് ദ മൺസൂൺ' ('Chasing the Monsoon') എന്ന കൃതി രചിച്ചത് ആരാണ് ?
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?
ഇന്ത്യൻ കൊന്ന (Indian laburnum) യുടെ ശാസ്ത്രീയ നാമം എന്ത് ?
അന്തരീക്ഷത്തിന്റെ പാളികൾക്കനുസരിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം

Q. പ്രസ്താവന (S): പോഷണ മേഖലയിലുടനീളം, ഉച്ച മർദ്ദം അനുഭവപ്പെടുന്നു. കാരണം (R): ഭൂമധ്യരേഖ പ്രദേശത്തു നിന്നു ചൂടുപിടിച്ച വായു, ക്രമേണ തണുത്ത്, ഭൂഭ്രമണത്തിന്റെ സ്വാധീനത്താൽ, ഉപോഷണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു.

  1. (S) ഉം (R) ഉം ശരിയാണ്; (S)നുള്ള ശരിയായ വിശദീകരണമാണ് (R)
  2. (S) ശരിയാണ്; (S) നുള്ള ശരിയായ വിശദീകരണമല്ല (R)
  3. (S) ശരിയാണ്; (R) തെറ്റാണ്
  4. (S) തെറ്റാണ്; (R) ശരിയാണ്