Question:

പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?

Aചെനാബ്

Bരവി

Cസത്‌ലജ്

Dസിന്ധു

Answer:

D. സിന്ധു

Explanation:

ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന സിന്ധു നദി പാകിസ്ഥാനിലെ ദേശീയ നദി കൂടെയാണ്. ലോകത്തിലെ നീളമേറിയ നദികളിലൊന്നായ സിന്ധു ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ്‌ ഉദ്ഭവിക്കുന്നത്‌. അവിടെനിന്ന്‌ വടക്കു പടിഞ്ഞാറേക്കൊഴുകി കശ്മീരിലെ ലഡാക്ക്‌ ജില്ലയിലൂടെ ഇന്ത്യയിലേക്ക്‌ കടക്കുന്നു. ഇന്ത്യയിൽ സിന്ധു നദി കടന്നുപോകുന്ന സംസ്ഥാനം ജമ്മു കശ്മീര്‍ ആണ്. ആകെ ഏകദേശം 3,200 കിലോമിറ്റര്‍ ദൂരം ഒഴുകി പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ച്‌ സിന്ധു നദി അറബിക്കടലില്‍ പതിക്കുന്നു.


Related Questions:

ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?

ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.കശ്മീരിലെ വെരിനാഗ്‌ ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്‌. 

2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ  ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.

2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.

3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

സിൽക്ക് ഏറ്റവും കൂടുതൽ ഉദ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

' സിയാച്ചിൻ ' ഹിമാനി ഏത് പർവ്വത നിലകളിലാണ് സ്ഥിതി ചെയ്യുന്നത് ?