App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രക്തത്തിൽ പഞ്ചസാര കൂടുന്ന അവസ്ഥ  ഹൈപ്പർഗ്ലൈസീമിയ എന്നറിയപ്പെടുന്നു.
  2. മൂത്രത്തിലൂടെ പഞ്ചസാര വിസർജിക്കുന്ന അവസ്ഥ ഗ്ലൈക്കോസൂറിയ എന്നും അറിയപ്പെടുന്നു

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    പ്രമേഹം 
    • രക്തത്തിലെ സാധാരണ പഞ്ചസാരയുടെ അളവ്- 70/110mmHg.
    • രക്തത്തിൽ പഞ്ചസാര കൂടുന്ന അവസ്ഥ - ഹൈപ്പർഗ്ലൈസീമിയ
    • മൂത്രത്തിലൂടെ പഞ്ചസാര വിസർജിക്കുന്ന അവസ്ഥ .- ഗ്ലൈക്കോസ് യൂറിയ.
    • മൂത്രത്തിലെ കീറ്റോൺ ബോഡികളുടെ സാന്നിധ്യം പ്രമേഹം എന്ന  രോഗാവസ്ഥയെ സൂചിപ്പിക്കുന്നു

    പ്രമേഹം രണ്ടു തരം :

    ടൈപ്പ് 1

    • ഇൻസുലിൻ  ഉൽപാദനത്തിൽ ഉണ്ടാകുന്ന തകരാറാണ് : ടൈപ്പ് 1 പ്രമേഹത്തിന്റെ കാരണം
    • ശ്വേതരക്താണുക്കൾ ആയ T ലിംഫോസൈറ്റുകൾ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതാണ് ഇതിനു കാരണം
    • ആവശ്യമായ അളവിൽ ഇൻസുലിൻ നൽകുക എന്നതാണ് ചികിത്സ

    ടൈപ്പ് 2

    • ലക്ഷ്യ കോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തതാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള കാരണം
    • പൊണ്ണത്തടിയും, ജീൻ തകരാറും ഈ രോഗത്തിന് കാരണങ്ങൾ ആണ്
    • വ്യായാമവും, ആഹാരനിയന്ത്രണവും, ആവശ്യമെങ്കിൽ മരുന്നുകളുടെ ഉപയോഗവും മൂലം രോഗാവസ്ഥ നിയന്ത്രിക്കാം

    Related Questions:

    ഏത് ജീവിതശൈലി രോഗമുമായി ബന്ധപ്പെട്ടതാണ് 'അൻജൈന' ?
    ഏത് ജീവിത ശൈലി രോഗത്തിൻ്റെ വകഭേദങ്ങളാണ് ഗൈനോയിഡ്, ആൻഡ്രോയിഡ് എന്നിവ ?

    തെറ്റായ പ്രസ്താവന ഏത് ?

    1.ക്യാൻസർ കോശങ്ങളിൽ രൂപപ്പെടുന്ന പുതിയ പ്രോട്ടീനുകളുടെ സാന്നിധ്യം മനസ്സിലാക്കാൻ  മാസ്സ് സ്പെക്ട്രോമെട്രി ഇമേജിങ് ഉപയോഗിക്കുന്നു.

    2.എൻഡോസ്കോപ്പി, ഗ്യാസ്ട്രോ സ്കോപ്പി,എന്നീ പരിശോധനകളിലൂടെ ആമാശയ കാൻസർ കണ്ടെത്തുന്നു.

    എംഫിസിമ യുടെ അവസാന ഘട്ടത്തിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഏത്?

    താഴെപ്പറയുന്നവയിൽ ഏതാണ് നിങ്ങളുടെ ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട സാധ്യത വർദ്ധിപ്പിക്കുന്നത് ?

    1. വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ല
    2. അമിതമായി പഞ്ചസാര കഴിക്കുന്നത്
    3. അമിതഭാരം