Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ജ്ഞാനനിക്ഷേപം മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക എന്നറിയപ്പെടുന്നു

  2. തിരുവിതാംകൂറിൽ നിന്നുള്ള ആദ്യ പത്രം എന്ന വിശേഷണവും ജ്ഞാനനിക്ഷേപത്തിന് ആണ്.

Aഇവയൊന്നുമല്ല

Bഎല്ലാം ശരി

C1 മാത്രം ശരി

D2 മാത്രം ശരി

Answer:

B. എല്ലാം ശരി

Explanation:

ജ്ഞാനനിക്ഷേപം

  • കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1848-ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച ഒരു പത്രം.
  • ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി തന്നെയായിരുന്നു.
  • കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ പത്രം,വളരെക്കാലം CMS മഹാഇടവകയുടെ മുഖപത്രമായിരുന്നു

  • തിരുവിതാംകൂറില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രം
  • അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാളപത്രം

  • മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ 'പുല്ലേലിക്കുഞ്ചു' എന്ന നോവൽ തുടർപരമ്പരയായി ആദ്യം പുറത്തുവന്നത് ഈ മാസികയിലൂടെയാണ്.
  • കുറച്ചുകാലം പ്രസിദ്ധീകരണം മുടങ്ങിയ പത്രം 1898ൽ വീണ്ടും തുടങ്ങുകയും കുറേക്കാലം കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.1643 ൽ ഡച്ചുകാർ പുറക്കാട് ,കായംകുളം എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി ഉടമ്പടികളിൽ ഏർപ്പെട്ടു.

2.പ്രസ്തുത രാജാക്കന്മാർ പഞ്ഞി , ഇരുമ്പ് , തകരം , കറുപ്പ് , ചന്ദനത്തടി മുതലായ സാധനങ്ങൾ ഡച്ചുകാരിൽ നിന്ന് വാങ്ങി പകരം തങ്ങളുടെ നാട്ടിലെ കുരുമുളക് അവർക്ക് കൊടുത്തു കൊള്ളാം എന്നതായിരുന്നു ഉടമ്പടി 

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

ഇന്ത്യയിൽ പോർചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വൈസ്രോയി ആര് ?

ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യമാർഗം കണ്ടുപിടിക്കുന്നതിനായി വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാരാണ്?

“മലബാറിലെ സെമീന്ദാര്‍" എന്നറിയപ്പെടുന്നത്‌ ഇവരിൽ ഏതു തിരുവിതാംകൂർ ഭരണാധികാരിയാണ് ?