App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. നേത്ര ഗോളത്തിൽ കോർണിയക്കും ലെൻസിനും ഇടയിലുള്ള അറ, വിട്രിയസ് അറ എന്നറിയപ്പെടുന്നു.
  2. ലെൻസിനും റെടിനക്കുമിടയിൽ ആയി കാണപ്പെടുന്ന അറയാണ് അക്വസ് അറ.

    Aഇവയൊന്നുമല്ല

    B1 മാത്രം

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    അക്വസ് അറ

    • കോർണിയക്കും ലെൻസിനും ഇടയിൽ സ്ഥിതി ചെയ്യുന്നു 
    • അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ജലം പോലുള്ള ദ്രവമാണ് അക്വസ് ദ്രവം 
    • ഇത് രക്തത്തിൽനിന്ന് രൂപംകൊണ്ട് രക്തത്തിലേയ്ക്കുതന്നെ പുനരാഗിരണം ചെയ്യപ്പെടുന്നു.
    • അക്വസ് ദ്രവം കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു.

    വിട്രിയസ് അറ

    • ലെൻസിനും റെറ്റിനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു 
    • വിട്രിയസ് അറയിൽ നിറഞ്ഞിരിക്കുന്ന ജെല്ലി പോലുള്ള ദ്രവമാണ് വിട്രിയസ് ദ്രവം 
    • കണ്ണിൻ്റെ ആകൃതി നിലനിർത്താൻ ഈ ദ്രവം സഹായിക്കുന്നു

    Related Questions:

    ഇവയിൽ കണ്ണിലെ കോൺ കോശങ്ങളുമായി മാത്രം ബന്ധപ്പെടുന്ന പ്രസ്താവനകൾ ഏത് ?

    1. പകൽ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്നു.
    2. അയോഡോപ്സിൻ എന്ന വർണ്ണവസ്തു അടങ്ങിയിരിക്കുന്നു.
    3. നിറങ്ങൾ തിരിച്ചറിയുന്നതിന് സഹായിക്കുന്നു.
      _______ regulates the size of the Pupil?
      കണ്ണിലെ ലെൻസിന്റെ ആകൃതി ഏതാണ് ?

      നേത്ര ഗോളത്തിലെ രക്ത പടലവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

      1.ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന കൺഭിത്തിയിലെ മധ്യപാളിയാണ് രക്തപടലം.

      2.കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്ന നേത്രഗോളത്തിലെ പാളിയാണ് ഇത്.

      വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി എത്ര?