Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ചേരാത്തത് ഏത് ?

Aയൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC)

Bസാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കൗൺസിൽ (ICTE)

Cവിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സമിതി (NCERT)

Dമെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ICMR)

Answer:

D. മെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ICMR)

Read Explanation:

കൂട്ടത്തിൽ ചേരാത്തത് മെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ICMR) ആണ്.

ഇതിന്റെ കാരണം:

  • യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കൗൺസിൽ (AICTE), വിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സമിതി (NCERT) എന്നിവയെല്ലാം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്.

  • മെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ICMR) ആരോഗ്യ-മെഡിക്കൽ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനമാണ്.

  • ന്യൂഡൽഹി ആസ്ഥാനമായുള്ള ഐ.സി.എം.ആർ. (I.C.M.R.:Indian Council of Medical Research) അഥവാ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ജീവവൈദ്യ ഗവേഷണങ്ങൾ രൂപീകരിക്കാനും, എകോപിപ്പിക്കാനും, പോഷിപ്പിക്കാനുമുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമാണ്‌.

  • 2011-ൽ ശതാബ്ദി ആഘോഷിക്കുന്ന ഐ.സി.എം.ആർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള വൈദ്യഗവേഷണ പ്രസ്ഥാനങ്ങളിൽ ഒന്നാണ്

  • യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ (UGC) നിലവില്‍ വന്ന വര്‍ഷം - 1953

  • ആക്ടിലൂടെ യുണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷം - 1956

  • യു.ജി.സി ഉദ്‌ഘാടനം ചെയ്തത് - മൗലാന അബ്ദുല്‍ കലാം ആസാദ്‌

  • NCERT‌ നിലവില്‍ വന്ന വര്‍ഷം - 1961

  • NCERT‌ യുടെ പൂര്‍ണ്ണ രൂപം വിദ്യാഭ്യാസം - National Council of Educational Research and Training

  • സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കൗൺസിൽ (ICTE) 

 


Related Questions:

കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നിർദേശിച്ച കമ്മീഷൻ ഏത് ?
താഴെപ്പറയുന്നവയിൽ കോത്താരി കമ്മീഷന്റെ (1964-66) ശുപാർശ അല്ലാത്തത് ഏതാണ് ?
1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?
കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാമതെത്തിയ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?

ഏത് വിദ്യാഭ്യാസ കമ്മീഷന്റെ നിർദേശങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത് ?

a ) 10 മുതൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വിദ്യാർത്ഥികളെ വ്യത്യസ്ത തൊഴിലുകളിലേക്ക് തിരിച്ചുവിടുന്ന ധാരാളം തൊഴിൽ സ്ഥാപനങ്ങൾ തുറക്കണം.

b ) University യിലെ ആർട്സ് ആൻഡ് സയൻസ് ഫാക്കൽറ്റികളുടെ പരമാവധി എണ്ണം 3,000 ആയും അഫിലിയേറ്റ് ചെയ്ത കോളജിൽ 1,500 ആയും നിജപ്പെടുത്തണം.

c ) ഒരു വർഷത്തിൽ പരീക്ഷകൾക്ക് പുറമേ നിർബന്ധമായും 180 പ്രവൃത്തി ദിനങ്ങളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണം.