App Logo

No.1 PSC Learning App

1M+ Downloads
ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

Aകരൾ

Bചെവി

Cകണ്ണ്

Dവൃക്ക

Answer:

C. കണ്ണ്

Read Explanation:

  • കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ (Glaucoma).
  • കണ്ണിന്റെ ലെൻസിനും കോർണിയയ്ക്കും ഇടയിലുള്ള മുൻ ചേമ്പറിലും പിൻ ചേമ്പറിലുമുള്ള അക്വസ് ഹ്യൂമറിന്റെ മർദ്ദം വർദ്ധിക്കുന്നതുകൊണ്ടാണ് അസുഖമുണ്ടാകുന്നത്.
  • ഗ്ലോക്കോമ മൂലം ദൃഷ്ടിപടലത്തിലെ (റെറ്റിന) പ്രകാശഗ്രാഹികൾക്കും നേത്രനാഡിക്കും ക്ഷതം സംഭവിക്കാനുള്ള സാധ്യതയുണ്ട്.

Related Questions:

മോണയ്ക്ക് ആരോഗ്യക്കുറവുള്ള ഒരാൾ ചുവടെ നൽകിയിരിക്കുന്ന ഭക്ഷണ ഇനങ്ങളിൽ ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത്? (i)നെല്ലിക്ക (ii) ചീര (iii) മുരങ്ങയില (iv)മുട്ട
താഴെ പറയുന്നതിൽ കാഡ്മിയം പോയ്‌സണിങിന് കാരണമാകുന്ന നാനോ പാർട്ടിക്കിൾ ഏതാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. മനുഷ്യശരീരത്തിൽ ഇരുമ്പിന്റെ അപര്യാപ്തത അനീമിയ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു.

2. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ.

'നിശാന്ധത' എന്ന രോഗം ഏത് ജീവകത്തിൻറ്റെ അഭാവം കൊണ്ടാണ്?
ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്?