Challenger App

No.1 PSC Learning App

1M+ Downloads
കെരാറ്റോ പ്ലാസ്റ്റി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഹൃദയം

Bകണ്ണ്

Cവൃക്ക

Dത്വക്ക്

Answer:

B. കണ്ണ്

Read Explanation:

കെരാറ്റോ പ്ലാസ്റ്റി 

  • കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം കോർണിയ (നേത്രപടലം)
  • കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേരാണ് കെരാറ്റോ പ്ലാസ്റ്റി.
  • ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് - ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7 - ഓസ്‌ട്രേലിയ)
  • മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളി - ദുവ പാളി
  • ദുവ പാളി കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ - ഹർമിന്ദർസിങ് ദുവ

Related Questions:

കണ്ണിലെ ദൃഢപടലത്തിൻ്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം?

കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ രോഗ ലക്ഷണങ്ങൾ ?

  1. കണ്ണ് വരളുക
  2. കണ്ണിന് അമിത സമ്മർദ്ദം അനുഭവപ്പെടുക
  3. തലവേദന
  4. നിറങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരിക
    കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ട്ടപ്പെടുന്ന രോഗാവസ്ഥ ?

    കോർണിയ(Corneaയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

    1. ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം
    2. പ്രകാശ തീവ്രതയ്ക്കനുസരിച്ച് ഇതിൻ്റെ വലുപ്പം ക്രമീകരിക്കപ്പെടുന്നു.
    3. പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു

      റോഡുകോശങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. റോഡുകോശങ്ങൾ കോൺകോശങ്ങളെക്കാൾ എണ്ണത്തിൽ കുറവാണ്
      2. റോഡുകോശങ്ങളിൽ റൊഡോപ്‌സിൻ (Rhodopsin) എന്ന കാഴ്ച്ചാവർണകം ഉണ്ട്.
      3. ഓപ്‌സിൻ (Opsin) എന്ന പ്രോട്ടീനും വിറ്റാമിൻ A യിൽ നിന്ന് ഉണ്ടാകുന്ന റെറ്റിനാൽ (Retinal) എന്ന പദാർഥവും ചേർന്നാണ് റൊഡോപ്‌സിൻ ഉണ്ടാകുന്നത്