App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയ‌വത്തിൽ വച്ചാണ്?

Aവൃക്കകൾ

Bഹൃദയം

Cആമാശയം

Dകരൾ

Answer:

D. കരൾ

Read Explanation:

  • ശരീരത്തിൽ രൂപപ്പെടുന്നതും ശരീരത്തിലെത്തുന്നതുമായ വിഷവസ്‌തുക്കളെ ഹാനികരമല്ലാത്ത വസ്‌തുക്കളാക്കി മാറ്റുന്നത് കരളാണ്.
  • ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്‌തുവായ അമോണിയയെ താരതമ്യേന വിഷാംശം കുറഞ്ഞ യൂറിയയാക്കി കരൾ മാറ്റുന്നു

കരളിലെ യൂറിയ നിർമ്മാണം

  • പ്രോട്ടീനുകളുടെ വിഘടനഫലമായി അമിനോ ആസിഡുകൾ രൂപപ്പെടുന്നു.
  • ഇവയുടെ ഉപാപചയപ്രവർത്തനഫലമായി നൈട്രജൻ അടങ്ങിയ പല ഉപോൽപ്പന്നങ്ങളും രൂപപ്പെടുന്നുണ്ട്.
  • ഇവയിൽ ഏറ്റവും ഹാനികരമായ ഒന്നാണ് അമോണിയ.
  • ഇത് ഉടൻതന്നെ ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടതുണ്ട്.
  • കോശങ്ങളിൽ രൂപപ്പെടുന്ന അമോണിയ രക്തത്തിലൂടെ കരളിലെത്തുന്നു.
  • കരളിൽവച്ച് എൻസൈമു കളുടെ സാന്നിധ്യത്തിൽ കാർബൺ ഡൈഓക്സൈഡും ജലവുമായി ചേർന്ന് യൂറിയ ആയി മാറുന്നു
  • പല ജീവജാലങ്ങളുടെയും ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിയ . മനുഷ്യ മൂത്രത്തിലെ പ്രധാന ഘടകമാണ് യൂറിയ.
  • ശരാശരി ഒരു വ്യക്തി ഒരു ദിവസം 20 മുതൽ 30 ഗ്രാം വരെ യൂറിയ മൂത്രത്തിലൂടെ പുറന്തള്ളുന്നു.

Related Questions:

നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിൽ വെച്ചാണ് യൂറിയ നിർമ്മിക്കപ്പെടുന്നത്?

ഇവയിൽ നിന്ന് കരളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക : 

  1. പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം
  2. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം
  3. മനുഷ്യശരീരത്തിൽ ഏറ്റവും കുറവ് താപം ഉത്പാദിപ്പിക്കുന്ന അവയവം
  4. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം
    മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
    Which organ of human body stores glucose in the form of glycogen?
    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിൻ്റെ ഭാരം എത്ര ?