App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ പുരുഷന്മാർക്ക് 40% അംഗത്വം നൽകാൻ നിയമാവലിയിൽ ഭേദഗതി വരുത്തിയത്?

Aകേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ

Bകുടുംബശ്രീ മിഷൻ

Cകേരള ടൂറിസം വികസന കോർപ്പറേഷൻ

Dകേരള സംസ്ഥാന സഹകരണ ബാങ്ക്

Answer:

B. കുടുംബശ്രീ മിഷൻ

Read Explanation:

  • പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുമ്പോൾ അതിൽ 40 ശതമാനം പുരുഷന്മാരെയും ഉൾപ്പെടുത്താം.

  • അവശത അനുഭവിക്കുന്ന വിഭാഗങ്ങളായ ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, എയ്‌ഡ് സ് രോഗികൾ, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ തുടങ്ങിയവർക്കായാണ് പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്.

  • ഇത്തരത്തിൽ ഒന്നിൽക്കൂടുതൽ സംഘങ്ങളുണ്ടെങ്കിൽ പ്രത്യേക.എ.ഡി.എസും രൂപികരിക്കും.

  • ഇതുസംബന്ധിച്ചുള്ള കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവല്ലമെന്റ് സൊസൈറ്റിയുടെ (സി.ഡി.എസ്) ബൈലോ ഭേദദതി ചെയ്ത് തദ്ദേശ വകുപ്പ് ഉത്തരവിറക്കി.


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് അനുവദനീയമായ ഡെലിഗേഷൻ അല്ലാത്തത് ?

കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. 1957ലാണ് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് നിലവിൽ വന്നത്
  2. കേരളത്തിലെ എല്ലാ വിഭാഗം സർവീസിലുമുളള ഉദ്യോഗസ്ഥരുടെ നിയമനം,നിയമനന രീതികൾ, സീനിയോറിറ്റി, പ്രൊബേഷൻ, പ്രമോഷൻ തുടങ്ങിയ ചട്ടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
  3. സർക്കാർ സർവിസിലെ നിയമനങ്ങൾക്കെന്ന പോലെ സർക്കാർ നിയന്ത്രണത്തിലോ ഉടമസ്ഥയിലോ ഉളള യൂണിവേഴ്സിറ്റികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നി സ്വയം ഭരണസ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും പൊതുവായ ചട്ടങ്ങൾ ബാധകമായിരിക്കും.

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കേരള പബ്ലിക് റിലേഷൻ സർവീസ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുന്നു
    2. ക്ലാസ് i ക്ലാസ് ii എന്നീ ജീവനക്കാർ സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു
    3. ക്ലാസ് iii ക്ലാസ് iv ജീവനക്കാർ നോൺ ഗസറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്നു
    4. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ​ സർവീസ് സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു

      ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏവ?

      1. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 11 അധ്യായങ്ങളും 79 സെക്ഷനുകളും ഉൾപ്പെടുന്നു
      2. ദേശീയ ദുരന്ത നിവാരണ അതോറിറ്റി 2005 ഡിസംബർ 24 ന് നിലവിൽ വന്നു
        കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?