App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?

Aമത്സ്യഫെഡ്

Bഫിഷ് മാർട്ട്

Cഫിഷ് ഫെഡ്

Dമത്സ്യ കോർപ്പ്

Answer:

A. മത്സ്യഫെഡ്

Read Explanation:

മത്സ്യഫെഡ്

  • കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ സഹകരണ സംഘങ്ങളുടെ  ഫെഡറേഷനാണ് 'കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ'
  • ഇത് മത്സ്യഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
  • 1984 ലാണ് മത്സ്യഫെഡ് രൂപീകരിച്ചത്
  • മത്സ്യതൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികപരവുമായ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന ഈ ഫെഡറേഷൻ മത്സ്യ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവയിൽ നേരിട്ട് ഇടപെടലുകൾ നടത്തുന്നു.
  • ശുദ്ധമായ മത്സ്യം ഉപഭോക്താക്കളിൽ എത്തിയ്ക്കുന്നതിനായി കേരളത്തിലെ ഭൂരിഭാഗം പട്ടണങ്ങളിലും മത്സ്യഫെഡ് "ഫിഷ് മാർട്ട്" കൾ സജ്ജീകരിച്ചിട്ടുണ്ട്

 


Related Questions:

2019 ഒക്ടോബർ മാസം അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റായ 'ക്യാർ'-ന് പേര് നൽകിയ രാജ്യം ?
"ഇത്തിരി നേരം ഒത്തിരി കാര്യം" എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് ആരംഭിച്ചത് ?
കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിൻ്റെ പേര്?
കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനങ്ങൾക്കായി പുറത്തിറക്കിയ പുതിയ ആപ്പ് ?
കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?