മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന ഏത് ?
Aആനന്ദമഹാസഭ
Bമഹാജന സഭ
Cയോഗക്ഷേമ സഭ
Dകൊച്ചിൻ കോൺഗ്രസ്
Answer:
B. മഹാജന സഭ
Read Explanation:
ഇന്ത്യ സ്വതന്ത്രമായിട്ടും മാഹിയിൽ (മയ്യഴി) ഫ്രഞ്ച് ആധിപത്യം നിലനിന്നിരുന്നു.
- ഫ്രഞ്ച് ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഐ.കെ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ മയ്യഴി മഹാജനസഭ നടത്തിയ ജനകീയ മുന്നേറ്റത്തിലൂടെ മയ്യഴി ഫ്രഞ്ചുകാർ നിന്നും 1954 മോചിപ്പിക്കപ്പെട്ടു.
- മഹാജന സഭയിലെ വിപ്ലവകാരികൾ ഫ്രഞ്ച് പതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തിയ വർഷം : 1948 ഒക്ടോബർ 22
- ഫ്രഞ്ചുകാർ വിമോചനസമരം അടിച്ചമർത്തിയത് എന്ന് : 1948 ഒക്ടോബർ 28
- മാഹി വിമോചന സമരം നടന്ന വർഷം : 1948
- മാഹി വിമോചന സമരത്തിന്റെ നേതാവ് : ഐ കെ കുമാരൻ മാസ്റ്റർ
- മാഹി വിമോചന സമരത്തിന് നേതൃത്വം നൽകിയ സംഘടന മയ്യഴി മഹാജനസഭ
- മയ്യഴി മഹാജന സഭ രൂപം കൊണ്ട വർഷം : 1938
- സമരക്കാർ മയ്യഴിയിലേക്ക് ബഹുജന മാർച്ച് നടത്തിയത് : 1954 ജൂലൈ 14