Aഐ പീസ്
Bഡയഫ്രം
Cഒബ്ജക്ടീവ് ലെൻസ്
Dസ്റ്റേജും ക്ലിപ്പും
Answer:
B. ഡയഫ്രം
Read Explanation:
കോംപൗണ്ട് മൈക്രോസ്‌കോപ്പ്
- വ്യത്യസ്ത ആവര്‍ധന ശേഷിയുള്ള മൂന്നു ഒബ്ജക്റ്റ് ലെന്‍സുകള്‍ ഘടിപ്പിക്കാവുന്നതാണ് കോംപൗണ്ട് മൈക്രോസ്‌കോപ്പ്.
- ആദ്യത്തെ കോംപൗണ്ട് മൈക്രോസ്‌കോപ്പിന്റെ നിര്‍മാതാവ് സചരിയാസ് ജാന്‍സെന്‍ ആണ്.
- 1590ല്‍ ആണ് ഈ കണ്ടെത്തല്‍ അദ്ദേഹം നടത്തിയത്.
- 1609 ല്‍ ഗലീലിയോ ഗലീലി കോണ്‍കേവ് ,കോണ്‍വെക്‌സ് ലെന്‍സുകള്‍ ഉപയോഗിച്ച് കോംപൗണ്ട് മൈക്രോസ്‌കോപ്പ് നിര്‍മിച്ചു.
- 1619ല്‍ കോര്‍ണീ ലൈസ് ഡ്രെബല്‍ എന്ന ഡച്ച് ശാസ്ത്രജ്ഞന്‍ രണ്ട് കോണ്‍ വെക്‌സ് ലെന്‍സുകള്‍ ഉപയോഗിച്ച് മൈക്രോസ്‌കോപ്പ് നിര്‍മിച്ചു.
- 1674 ല്‍ ആന്റണ്‍ വാന്‍ ലീവെന്‍ ഹുക് ജീവശാസ്ത്ര നിരീക്ഷണങ്ങള്‍ക്കായി സിംപിള്‍ മൈക്രോസ്‌കോപ്പുമായി രംഗത്തെത്തി.
- 1863 ല്‍ ഹെന്‍റി ക്ലിഫണ്‍ സോര്‍ബി മെറ്റലര്‍ജിക്കല്‍ മൈക്രോസ്‌കോപ്പ് കണ്ടെത്തി.
- 1986ല്‍ ഗേര്‍ഡ് ബിനിങ് ആറ്റോമിക് ഫോഴ്‌സ് മൈക്രോസ്കോപ്പുമായി രംഗത്തെത്തി.
മൈക്രോസ്‌കോപ്പിലെ ഭാഗങ്ങള്‍
ഐ പീസ്
മൈക്രോസ് സ്‌കോപ്പിന്റെ ഏറ്റവും മുകളിലത്തെ ലെന്‍സാണ് ഐ പീസ്.
ഒരു ഒബ്ജക്റ്റിനെ ഇതിലൂടെയാണ് നിരീക്ഷിക്കുന്നത്.
ഒബ്ജക്റ്റീവ് ലെന്‍സ്
നിരീക്ഷിക്കേണ്ട ഒബ്ജക്റ്റിന്റെ പ്രതിബിംബം വലുതാക്കി ഐ പീസിനുള്ളിലെ പ്രതലത്തില്‍ പതിപ്പിക്കും.
ഒബ്ജക്റ്റീവ് ലെന്‍സ് ഘടിപ്പിക്കുന്ന ഭാഗമാണ്.
നോസ് പീസ്
ഒരു കോംപൗണ്ട് മൈക്രോസ് സ്‌കോപ്പില്‍ മൂന്ന് ഒബ്ജക്റ്റീവ് ലെന്‍സുകള്‍ ഘടിപ്പിക്കാന്‍ സാധിക്കും.
നോബ്
ഒരു ഒബ്ജക്റ്റിലേക്ക് ലെന്‍സിനെ ഫോക്കസ് ചെയ്യാനാണ് മൈക്രോസ് സ്‌കോപ്പില്‍ നോബുകള്‍ ഉപയോഗിക്കുന്നത്.
രണ്ടു തരത്തിലുള്ള നോബുകളാണ് സാധാരണ മൈക്രോസ് സ്‌കോപ്പില്‍ ഉണ്ടാകുക.
വലിയ നോബിനെ കോഴ്‌സ് അഡ്ജസ്റ്റ്‌മെന്റ് എന്നും ചെറിയ നോബിനെ ഫൈന്‍ അഡ്ജസ്റ്റ്‌മെന്റ് എന്നും പറയുന്നു.
ഡയഫ്രം
പ്രകാശ തോത് നിയന്ത്രിക്കുന്നു.
കണ്ടന്‍സര്‍
പ്രകാശത്തെ ഒബ്ജക്റ്റിലേക്ക് പ്രതിഫലിപ്പിക്കുന്നു.
മിറര്‍
പ്രകാശസ്രോതസില്‍നിന്ന് പ്രകാശം ഡയഫ്രത്തിലേക്ക് പ്രതിഫലിപ്പിക്കുന്നു.
സ്‌റ്റേജ്
സ്ലൈഡ് വയ്ക്കാനുള്ള ഭാഗമാണിത്.
ആം
റ്റിയൂബിനേയും ബേസിനേയും കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നു.
ബേസ്
മൈക്രോസ്‌കോപ്പിന്റെ അടിഭാഗമാണിത്.
റ്റിയൂബ്
ഐ പീസിനെ ഒബ്ജക്റ്റീവ് ലെന്‍സിലേക്ക് കണക്റ്റ് ചെയ്യാന്‍ സഹായിക്കുന്നു.