Challenger App

No.1 PSC Learning App

1M+ Downloads
പിറ്റ്യൂട്ടറി ഗ്രന്ഥിയെയും അതുവഴി അന്തസ്രാവി വ്യവസ്ഥയെ പൂർണ്ണമായും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഏത് ഭാഗമാണ്

Aഹൈപ്പോതലാമസ്

Bമെഡുല്ല ഒബ്ലോംഗേറ്റ

Cസെറിബ്രം

Dസെറിബെല്ലം

Answer:

A. ഹൈപ്പോതലാമസ്

Read Explanation:

മസ്തിഷ്കത്തിൽ ഡയൻസെഫലോൺ എന്ന ഭാഗത്തുള്ള നാഡീയവും അന്തഃസ്രാവീയവുമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഭാഗമാണ് ഹൈപ്പോതലാമസ്. ഇതിലുള്ള നാഡീകോശങ്ങളുടെ കോശശരീരഭാഗങ്ങൾ ചേർന്നുണ്ടാകുന്ന മർമ്മങ്ങൾ (ന്യൂക്ലിയസ്സുകൾ) ആണ് പെരുമാറ്റപരവും വൈകാരികപരവുമായ ശാരീരികപ്രവർത്തനങ്ങളുടെ നിയന്ത്രണത്തിൽ പങ്കെടുക്കുന്നത്. നാഡീവ്യവസ്ഥയെ പീയൂഷഗ്രന്ഥി വഴി അന്തഃസ്രാവി വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന മുഖ്യധർമ്മമാണ് ഇവ നിർവ്വഹിക്കുന്നത്. ശരീരതാപനില, ജലസംതുലനം, രക്തസംവഹന പ്രക്രിയ, മുലപ്പാൽ സ്രവണം, ഗർഭാശയഭിത്തി സങ്കോചം എന്നിവയിലെല്ലാം നിയതധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഹൈപ്പോതലാമസ് ശരീരത്തിൽ മറ്റെല്ലാ അന്തഃസ്രാവി ഗ്രന്ഥികളുടേയും പ്രവർത്തനത്തിൽ അതിശ്രദ്ധേയമായ നിയന്ത്രണം നിർവ്വഹിക്കുന്നു.


Related Questions:

image.png

സെറിബ്രവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം 
  2. സെറിബ്രത്തിന്റെ  ഇടത്-വലത് അർദ്ധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കോർപ്പസ് കലോസം ആണ് .
  3. ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ആണ് സെറിബ്രം .
    മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം ഏത്?
    തലച്ചോറിൻറെ ഇടത്- വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്?
    മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത്?