App Logo

No.1 PSC Learning App

1M+ Downloads
നേത്രഭാഗമായ ഐറിസിന് ഇരുണ്ട നിറം നൽകുന്ന വർണ്ണവസ്തു?

Aകരോട്ടിനോയിഡ്

Bമെലാനിൻ

Cബിലിറൂബിൻ

Dപോർഫിറിൻ

Answer:

B. മെലാനിൻ

Read Explanation:

ഐറിസ്

  • കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം 
  • ഐറിസിന് ഇരുണ്ട നിറം നൽകുന്ന വർണ്ണവസ്തു- മെലാനിൻ
  • ഐറിസിൻ്റെ മധ്യഭാഗത്തുള്ള സുഷിരം -പ്യൂപ്പിൾ (കൃഷ്‌ണമണി)
  • പ്രകാശതീവ്രതയ്ക്കനുസരിച്ച് വലുപ്പം ക്രമികരിക്കപ്പെടുന്ന ഭാഗം - പ്യൂപ്പിൾ
  • മങ്ങിയ പ്രകാശത്തിൽ റേഡിയൽ പേശികൾ സങ്കോചിക്കുമ്പോൾ പ്യൂപ്പിൾ വികസിക്കുന്നു
  • തീവ്രപ്രകാശത്തിൽ വലയപേശികൾ സങ്കോചിക്കുമ്പോൾ - പ്യൂപ്പിൾ ചുരുങ്ങുന്നു

Related Questions:

പ്രകാശത്തിൻ്റെ സാന്നിധ്യത്തിൽ ഗ്രാഹീകോശങ്ങളിലെ വർണകങ്ങൾക്ക് എന്ത് സംഭവിക്കുന്നു?

കേള്‍വിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചെയ്യുന്ന ധർമ്മങ്ങൾ ചുവടെ തന്നിരിക്കുന്നു.  അവയിൽ ശരിയായത് ഏത് ?

1.ബേസിലാര്‍ സ്തരം - എന്‍ഡോലിംഫിനെ ഉള്‍ക്കൊള്ളുന്നു.

2.സ്തരനിര്‍മ്മിത അറ - ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയേയും രോമകോശങ്ങളേയും ഉള്‍ക്കൊള്ളുന്നു.

3.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ രോമകോശങ്ങള്‍- കേള്‍വിയുമായി ബന്ധപ്പെട്ട ആവേഗങ്ങളെ രൂപപ്പെടുത്തുന്നു.

കണ്ണിൽ നിന്നു വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ റെറ്റിനയിൽത്തന്നെ രൂപപ്പെടുത്താനുള്ള കണ്ണിൻ്റെ കഴിവ്?
'എക്കോളജി' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?
കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ട്ടപ്പെടുന്ന രോഗാവസ്ഥ ?