App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ച് 30, രണ്ടാം G20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപസമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം :

Aകുമളി

Bതിരുവനന്തപുരം

Cകുമരകം

Dമൂന്നാർ

Answer:

C. കുമരകം

Read Explanation:

G20 ഷെർപസമ്മേളനം

  • ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ശക്തിയും, ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനം 2023 മാർച്ചിൽ കോട്ടയത്തെ കുമരകത്താണ് നടന്നത്
  • രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാളാണ് ഷെർപ.
  • ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്താണ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്.
  • ആദ്യ സമ്മേളനം നടന്നത്  രാജസ്ഥാനിലെ ഉദയ്പുരിലാണ്.
  • ലോകത്തിലെ വികസിത,വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20.
  • 1999ൽ രൂപീകൃതമായ ഈ സംഘടനയിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നു
  • ലോക ജനസംഖ്യയുടെ 65% ഈ രാജ്യങ്ങളിലാണ്.

Related Questions:

2047 - ഓടെ ഏത് രോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളാണ് 2023 കേന്ദ്ര ബജറ്റിൽ അവതരിപ്പിക്കപ്പെട്ടത് ?
ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ (Household Consumer Expenditure Survey) നടത്തുന്നത് ഏത് സ്ഥാപനമാണ് ?
2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?
The Indian Air force Helicopter which crashed near Coonoor, in Tamil Nadu on 5th December 2021:
Kadana dam is located in which Indian state ?