Challenger App

No.1 PSC Learning App

1M+ Downloads
‘കിഴക്കേ ഇന്ത്യയിലേയ്ക്കുള്ള കവാടം' എന്നറിയപ്പെടുന്ന തുറമുഖം ?

Aപാരാദ്വീപ്

Bകൊൽക്കത്ത

Cവിശാഖപട്ടണം

Dചെന്നൈ

Answer:

B. കൊൽക്കത്ത

Read Explanation:

പൂർവ്വതീര തുറമുഖം: കൊൽക്കത്ത - ഹാൽഡിയ

  • ഹൂഗ്ലി നദീതീരത്ത് സ്ഥിതിചെയ്യുന്ന കൊൽക്കത്ത തുറമുഖം ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമാണ്.

  • കിഴക്കേ ഇന്ത്യയിലേയ്ക്കുള്ള കവാടം' എന്നറിയപ്പെടുന്ന തുറമുഖം.

  • ഇന്ത്യയിലെ ഏറ്റവും വലിയ ഹിൻ്റർലാൻ്റ് തുറമുഖം.

  • ഹൂഗ്ലി നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന കൊൽക്കത്ത തുറമുഖത്തിൻ്റെ പരിസരപ്രദേശങ്ങൾ

  • കൊൽക്കത്തയുടെ പുതിയ പേരാണ് ശ്യാമപ്രസാദ് മുഖർജി തുറമുഖം

  • കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാലയാണ് ഗാർഡൻ റീച്ച്.

  • എണ്ണക്കപ്പലുകൾ അടുക്കുവാൻ ഇവിടെ പ്രത്യേക സംവിധാനമുണ്ട്.

  • ബംഗാളിലെ പ്രധാന തുറമുഖമാണ് ഹാൽഡിയ.

  •  കൊൽക്കത്ത തുറമുഖത്തിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടി ഹൂഗ്ലി നദിയിൽ തന്നെ മറ്റൊരിടത്തു കൂടി ഡോക്കുകൾ നിർമ്മിച്ചിട്ടുണ്ട്. 

  • അത് കൊൽക്കത്തയിലെ ഹാൽഡിയയിലാണ്.

  • ഹൂഗ്ലി നദിയുടെയും ഹാൽഡിയ നദിയുടെയും സംഗമസ്ഥാനത്ത് നിർമ്മിച്ചിട്ടുള്ള ഹാൽഡിയ ഡോക്കുകൾ വ്യാവസായിക ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്.

  • ഹാൽഡിയ തുറമുഖം പ്രധാനമായും കൽക്കരിയും പെട്രോളിയവും കൈകാര്യം ചെയ്യുന്നു.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖവും ഇൻഡോ-നോർവീജിയൻ പ്രോജക്ട് എന്ന് അറിയപ്പെടുന്നതുമായ തുറമുഖം.
Deen Dayal Port is situated in which state of India ?
കൊൽക്കത്ത തുറമുഖം സ്ഥിതിചെയ്യുന്ന നദീ തീരം ?

ഇന്ത്യയിലെ വിവിധ തുറമുഖങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക.

  1. മുംബൈ തുറമുഖം ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നു
  2. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖമാണ് ചെന്നൈ തുറമുഖം
  3. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്ന് വിശാഖപട്ടണം തുറമുഖം അറിയപ്പെടുന്നു
  4. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമാണ് തൂത്തുക്കുടി
    ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം ഏതാണ് ?