Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ വിവിധ തുറമുഖങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക.

  1. മുംബൈ തുറമുഖം ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നു
  2. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖമാണ് ചെന്നൈ തുറമുഖം
  3. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്ന് വിശാഖപട്ടണം തുറമുഖം അറിയപ്പെടുന്നു
  4. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമാണ് തൂത്തുക്കുടി

    Aഎല്ലാം തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cരണ്ട് മാത്രം തെറ്റ്

    Dഒന്നും രണ്ടും തെറ്റ്

    Answer:

    C. രണ്ട് മാത്രം തെറ്റ്

    Read Explanation:

    തൂത്തുക്കുടി തുറമുഖം

    • ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമാണ് തൂത്തുക്കുടി.

    • ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്നത് തൂത്തുക്കുടി തുറമുഖമാണ്.

    • വി.ഒ. ചിദംബരനാർ പോർട്ട് എന്നതാണ് ഇതിൻറെ ഔദ്യോഗിക നാമം.

    • 1974 ജൂലൈ 11-ന് ഇത് മേജർതുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു.

    • ഇത് തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ തുറമുഖവും ഇന്ത്യയിലെ മൂന്നാമത്തെ വലിയ കണ്ടെയ്‌നർ ടെർമിനലുമാണ്.

    മുംബൈ തുറമുഖം

    • മുംബൈയുടെ പടിഞ്ഞാറൻ തീരത്ത്, സ്വാഭാവികമായ ആഴക്കടലിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്.

    • ഏകദേശം 400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുംബൈ ഹാർബർ ഈ തുറമുഖത്തിന് സംരക്ഷണം നൽകുന്നു.

    • ഇന്ദിരാ ഡോക്ക്, പ്രിൻസ് ഡോക്ക്, വിക്ടോറിയ ഡോക്ക് എന്നിവ പ്രധാനപ്പെട്ടവയാണ്.

    • ക്രൂഡ് ഓയിൽ, പെട്രോളിയം ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യാൻ പ്രത്യേക ജെട്ടികൾ ഉണ്ട്.

    വിശാഖപട്ടണം തുറമുഖം

    • കിഴക്കൻ തീരത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് വിശാഖപട്ടണം.

    • സൈക്ലോണുകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഡോൾഫിൻസ് നോസ് എന്ന കുന്നിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

    • ഈ തുറമുഖത്തിന് രണ്ട് പ്രധാന തുറമുഖങ്ങളുണ്ട് -Inner Harbour (22 ബെർത്തുകൾ) , Outer Harbour (8 ബെർത്തുകൾ, 1 SPM).

    • ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്ന് വിശാഖപട്ടണം തുറമുഖം അറിയപ്പെടുന്നു

    ചെന്നൈ തുറമുഖം

    • ചെന്നൈ തുറമുഖം ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്. ഇത് 1859-ൽ മദ്രാസ് പോർട്ട് ട്രസ്റ്റ് ആയിട്ടാണ് സ്ഥാപിതമായത്.

    • ഇതൊരു കൃത്രിമ തുറമുഖമാണ് (Artificial Harbour).

    • കിഴക്കൻ തീരത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹാൻഡിലിംഗ് തുറമുഖങ്ങളിൽ ഒന്നാണിത്.

    • മൂന്ന് ഡോക്കുകൾ ഇവിടെയുണ്ട് - ഡോ. അംബേദ്കർ ഡോക്ക്, അന്ന ഡോക്ക്, ഭാരതി ഡോക്ക്.



    Related Questions:

    2024 ഏപ്രിലിൽ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലെ ഇൻൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അംഗീകാരം നേടിയ തുറമുഖം ?
    ______________ port is the southernmost port of India.
    പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?
    ഗുജറാത്തിലെ എറ്റവും വലിയ തുറമുഖം ഏതാണ് ?
    ഇന്ത്യയിൽ വൻകിട തുറമുഖങ്ങൾ എത്ര ?