• സ്കൂളുകൾക്ക് പുറമേ, ഗ്രാമങ്ങളിലും നഗര പാർപ്പിട സമുച്ചയങ്ങളിലും കുട്ടികൾക്ക് കളിക്കാൻ പ്രത്യേക കളിസ്ഥലങ്ങൾ ഒരുക്കും.
• ആഴ്ചയിലെ രണ്ട് കായിക സമയങ്ങൾ പൂർണ്ണമായും കുട്ടികളുടെ കളികൾക്കായി നീക്കിവയ്ക്കാൻ സ്കൂളുകൾക്ക് കർശന നിർദ്ദേശം നൽകും.
• ഇത് നിരീക്ഷിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകും.
• കൂടുതൽ കളി സമയം കണ്ടെത്തുന്നത് സ്കൂളുകൾ പരിഗണിക്കണം.
• സ്കൂൾ സമയം കഴിഞ്ഞാൽ കുട്ടികൾക്ക് ഒരു മണിക്കൂർ കളിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്തുകളുടെയും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും സഹകരണം തേടും.
• കുട്ടികളുടെ അവകാശങ്ങളെ ബഹുമാനിക്കാനും അംഗീകരിക്കാനും മാതാപിതാക്കളെ പഠിപ്പിക്കും
• ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായാണ് പദ്ധതി