Challenger App

No.1 PSC Learning App

1M+ Downloads
സാക്ഷിയെ ഹാജരാക്കാൻ കോടതിയിൽ സമയം കൂടുതൽ ആവശ്യപ്പെടുകയോ, അതിന് വളരെ അധികം ചെലവ് വരുകയോ ചെയ്താൽ, മുൻ സാക്ഷ്യം പ്രമാണമായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

ASection-27

BSection-26

CSection-25

DSection-28

Answer:

A. Section-27

Read Explanation:

  • മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ്-27

  • ഈ നിബന്ധനകള്‍ പാലിക്കുമ്പോള്‍:
    ✅ സാക്ഷി മരിച്ചിരിക്കണം.
    ✅ സാക്ഷിയെ കണ്ടെത്താനാകാത്തിരിക്കണം.
    ✅ സാക്ഷിക്ക് മൊഴി നല്‍കാന്‍ കഴിയാത്തിരിക്കണം.
    ✅ സാക്ഷിയെ എതിര്‍ കക്ഷി മറച്ച് വച്ചിരിക്കണം
    ✅പിന്നീടുള്ള കേസ് അതേ കക്ഷികളിലോ അവര്‍ പ്രതിനിധീകരിക്കുന്നവരിലോ ഇടയിലാണ് നടക്കുന്നത്.
    ✅ആദ്യ കേസില്‍ എതിര്‍ കക്ഷിക്ക് സാക്ഷിയെ ചോദ്യം ചെയ്യാനുള്ള അവകാശവും അവസരവും ഉണ്ടായിരിക്കണം.
    ✅രണ്ടു കേസുകളിലുമുള്ള പ്രധാന ചോദ്യങ്ങള്‍ ഏകദേശമായി ഒരേപോലെയാകണം.
    ✅മൊഴി രേഖപ്പെടുത്തിയത് നിയമപരമായ രീതിയിലാവണം.


Related Questions:

ഒരു വ്യക്തിയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ, ഒരു വിലപിടിപ്പുള്ള വസ്തു മോഷ്ടിച്ചതായി രവി പോലീസ് ഉദ്യോഗസ്ഥനോട് സമ്മതിച്ചു. ഈ കുറ്റസമ്മതം ഒരു പോലീസ് ഉദ്യോഗസ്ഥനോട് നൽകിയതിനാൽ, അത് കോടതിയിൽ രവിക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ്?
ഒരു പ്രധാന വസ്തുതയെ തെളിയിക്കുന്നതിനായി അക്കൗണ്ട് ബുക്കുകളിൽ ഉള്ള എൻട്രികൾ ഉപയോഗിക്കാവുന്നതാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
കുറ്റസമ്മതത്തെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏതാണ്?
BSA വകുപ് 22 പ്രകാരം ചുവടെ കൊടുത്തവയിൽ ഏത് അവസ്ഥയിൽ കുറ്റസമ്മതം അസാധുവാകും? a) b) കുറ്റസമ്മതം കോടതിയിൽ നടത്തിയാൽ c) പ്രതി സമ്മർദ്ദമില്ലാതെ കുറ്റസമ്മതം നൽകിയാൽ d) തെളിവുകൾ മുന്നിൽ വെച്ചപ്പോൾ പ്രതി കുറ്റസമ്മതം നൽകിയാൽ
ഒരു പബ്ലിക് സർവെന്റ് , അദ്ദേഹത്തിന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിന്റെ ഭാഗമായി പബ്ലിക് ബുക്കിലോ ഇലക്ട്രോണിക് റെക്കോർഡിലോ ചെയ്യുന്ന എൻട്രികൾ പ്രസക്തമായ വസ്തുതയാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?